നന്തി-ചെങ്ങോട്ടുകാവ് ബൈപ്പാസ്: കോമത്തുകരയിൽ സർവീസ് റോഡ് നിർമാണം ഇഴയുന്നു; ജനങ്ങൾ ദുരിതത്തിൽ

നന്തി-ചെങ്ങോട്ടുകാവ് ബൈപ്പാസ്: കോമത്തുകരയിൽ സർവീസ് റോഡ് നിർമാണം ഇഴയുന്നു; ജനങ്ങൾ ദുരിതത്തിൽ
നന്തി-ചെങ്ങോട്ടുകാവ് ബൈപ്പാസ്: കോമത്തുകരയിൽ സർവീസ് റോഡ് നിർമാണം ഇഴയുന്നു; ജനങ്ങൾ ദുരിതത്തിൽ
Share  
എഴുത്ത്

News desk

2026 Sep 13, 08:37 AM
BSS
mn
sh
ash
m
KKN
NANU
REMA
MN
kunh
SHALINI
bhagyalakshmi
RUBI
S
mod
ln
nis
jj
SR
Adv .Lathikasreenivas
pr
riji
s
dr
RM

കൊയിലാണ്ടി: ദേശീയപാത വികസനത്തിന്റെ ഭാഗമായുള്ള നന്തി-ചെങ്ങോട്ടുകാവ് ബൈപ്പാസിലെ കോമത്തുകര ഭാഗത്ത് സർവീസ് റോഡ് നിർമാണം അനിശ്ചിതത്വത്തിലായതോടെ പ്രദേശവാസികളുടെ യാത്ര പൂർണമായും ദുരിതത്തിലായി. കൊയിലാണ്ടി-താമരശ്ശേരി റോഡിലെ കോമത്തുകര ഫ്ലൈ ഓവറിന് തെക്കുവശത്തുള്ള സർവീസ് റോഡുകളുടെ പണിയാണ് മാസങ്ങളായി മുടങ്ങിക്കിടക്കുന്നത്. 31-ാം വാർഡിൽ ചെയിനേജ് 224-ന് സമീപമുള്ള ഈ ഭാഗത്ത് ഫ്ലൈ ഓവറിന്റെ നിർമാണം പൂർത്തിയായി മാസങ്ങൾ കഴിഞ്ഞിട്ടും സർവീസ് റോഡ് ഗതാഗതയോഗ്യമാക്കാൻ അധികൃതർ തയ്യാറായിട്ടില്ല.


​പഴയ കൈലാസ് റോഡ് ഹൈവേ നിർമാണത്തോടെ നഷ്ടമായ പ്രദേശത്തെ നൂറ്റൻപതോളം കുടുംബങ്ങൾ പകരമുള്ള സർവീസ് റോഡുകൂടി തകർന്നതോടെ ഒറ്റപ്പെട്ട അവസ്ഥയിലാണ്. കിഴക്കുവശത്തെ സർവീസ് റോഡ് ചെളിനിറഞ്ഞു കിടക്കുന്നതിനാൽ അടിയന്തര സാഹചര്യങ്ങളിൽ ആംബുലൻസുകൾക്ക് പോലും കടന്നുവരാൻ കഴിയുന്നില്ല. കുഴിയിലും ചെളിയിലും താഴുന്ന വാഹനങ്ങൾ വൻതുക നൽകി ക്രെയിൻ ഉപയോഗിച്ചാണ് പുറത്തെടുക്കുന്നത്.


​പടിഞ്ഞാറുവശത്തെ സർവീസ് റോഡിൽ ഡ്രെയ്നേജ് പണിയുന്നതിനായി രണ്ടു വീട്ടുകാരുടെ സ്ഥലമേറ്റെടുക്കുന്ന നടപടികൾ ഒരുവർഷമായിട്ടും എങ്ങുമെത്തിയിട്ടില്ല. സംരക്ഷണഭിത്തിക്ക് പകരം നടത്തിയ സോയിൽ നെയിലിങ് മഴയിൽ മണ്ണിടിഞ്ഞു നശിക്കുകയാണ്. ഷാഫി പറമ്പിൽ എം.പി. സ്ഥലം സന്ദർശിച്ച് എൻ.എച്ച്.എ.ഐ.ക്ക് കത്തു നൽകുകയും എം.എൽ.എ.യും ജനപ്രതിനിധികളും ചേർന്ന് കളക്ടറുടെ ചേംബറിൽ യോഗം ചേരുകയും ചെയ്തെങ്കിലും നടപടിയൊന്നുമുണ്ടായിട്ടില്ല. സർവീസ് റോഡുകളുടെയും സംരക്ഷണഭിത്തിയുടെയും നിർമാണം അടിയന്തരമായി പൂർത്തിയാക്കണമെന്നും ഹൈവേയിലേക്കുള്ള പ്രവേശനം സുഗമമാക്കണമെന്നും വാർഡ് കൗൺസിലർ കെ.കെ. ദാമോദരൻ ആവശ്യപ്പെട്ടു.

MANNAN
kuttikkoora
റവ. മനോജ് പി. മാത്യു സി.എസ്.ഐ. ചർച്ച്, ചോമ്പാല
rc
rc2
g
b
f
w
a
ayur
n
MN
ayur
ayur
ayur
ayur
NIS
lr
ne
VAIDU

വാർത്തകൾ പ്രസിദ്ധീകരിക്കാൻ

9895745432 8714910399

കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത്‌ ജോയിൻ ചെയ്‌താലും .

Join WhatsApp Group

Related Articles

N
NIS
N
VAIDU