ഫോക്ക്‌ലോർ ആർട്ട് ഗ്യാലറി തട്ടിപ്പ്: അന്വേഷണം ആരംഭിച്ച് കണ്ണൂർ സർവ്വകലാശാല സിൻഡിക്കേറ്റ്

ഫോക്ക്‌ലോർ ആർട്ട് ഗ്യാലറി തട്ടിപ്പ്: അന്വേഷണം ആരംഭിച്ച് കണ്ണൂർ സർവ്വകലാശാല സിൻഡിക്കേറ്റ്
ഫോക്ക്‌ലോർ ആർട്ട് ഗ്യാലറി തട്ടിപ്പ്: അന്വേഷണം ആരംഭിച്ച് കണ്ണൂർ സർവ്വകലാശാല സിൻഡിക്കേറ്റ്
Share  
എഴുത്ത്

News desk

2026 Sep 12, 02:38 PM
BSS
mn
sh
ash
m
KKN
NANU
REMA
MN
kunh
SHALINI
bhagyalakshmi
RUBI
S
mod
ln
nis
jj
SR
Adv .Lathikasreenivas
pr
riji
s
dr
RM

കണ്ണൂർ: കണ്ണൂർ സർവ്വകലാശാല താവക്കര ക്യാമ്പസിലെ ഫോക്ക്‌ലോർ ആർട്ട് ഗ്യാലറി നിർമ്മാണത്തിലെ സാമ്പത്തിക ക്രമക്കേടിൽ സർവ്വകലാശാല സിൻഡിക്കേറ്റ് അന്വേഷണം ആരംഭിച്ചു. സിൻഡിക്കേറ്റ് ഉപസമിതിയായ വർക്സ് ആൻഡ് പ്ലാനിംഗ് സ്റ്റാൻഡിംഗ് കമ്മിറ്റിയുടെ നേതൃത്വത്തിലാണ് പ്രാഥമിക അന്വേഷണം നടക്കുന്നത്. പ്രദർശന വസ്തുക്കൾ സർവ്വകലാശാലയുടെ അനുമതിയില്ലാതെ പുറത്തേക്ക് കടത്തിയതിലും, നിയമാനുസൃതമല്ലാതെ ഫോക്ക്‌ലോർ ആർട്ട് ഗ്യാലറി സ്ഥാപിച്ചതിലും ഗുരുതരമായ ചട്ടലംഘനങ്ങൾ ഉപസമിതി കണ്ടെത്തിയിട്ടുണ്ട്.


​ഫോക്ലോർ അക്കാദമിയുമായി സഹകരിച്ച് താവക്കര ക്യാമ്പസിലെ ഗുണ്ടർട്ട് ലൈബ്രറിയിൽ ഒരുക്കിയ ആർട്ട് ഗ്യാലറിയുടെയും കൈത്തറി മ്യൂസിയത്തിന്റെയും ഉദ്ഘാടനം കഴിഞ്ഞ ജൂണിലാണ് നടന്നത്. ഉദ്ഘാടനത്തിന് ശേഷം തെയ്യത്തിന്റെ രൂപം ഒഴികെ മിക്ക പ്രദർശന വസ്തുക്കളും ഗവർണർ സ്ഥാപിച്ച ശിലാഫലകവും കാണാതാവുകയായിരുന്നു. തട്ടിപ്പ് പുറത്തറിയാതിരിക്കാൻ പ്ലാസ്റ്റർ ഓഫ് പാരീസിൽ തീർത്ത ചില രൂപങ്ങൾ പിന്നീട് സ്ഥാപിച്ചു. ഉദ്ഘാടനച്ചടങ്ങിന് മാത്രം 7,98,000 രൂപ ചെലവഴിച്ചതായി കണ്ടെത്തിയിട്ടുണ്ട്. വി.സി ഉൾപ്പെടെയുള്ള ഉന്നത ഉദ്യോഗസ്ഥരുടെ അറിവോടെയാണ് ഈ അഴിമതി നടന്നതെന്ന സംശയത്തിൽ വിശദമായ അന്വേഷണത്തിനൊരുങ്ങുകയാണ് സർവ്വകലാശാല.

MANNAN
kuttikkoora
റവ. മനോജ് പി. മാത്യു സി.എസ്.ഐ. ചർച്ച്, ചോമ്പാല
rc
rc2
g
b
f
w
a
ayur
n
MN
ayur
ayur
ayur
ayur
NIS
lr
ne
VAIDU

വാർത്തകൾ പ്രസിദ്ധീകരിക്കാൻ

9895745432 8714910399

കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത്‌ ജോയിൻ ചെയ്‌താലും .

Join WhatsApp Group

Related Articles

N
NIS
N
VAIDU