കൊച്ചി: മരട് പോലീസ് സ്റ്റേഷനിൽ എത്തിച്ച എം.ഡി.എം.എ കേസ് പ്രതി പോലീസുകാരെ തല്ലിയൊടിച്ചു. കളമശ്ശേരി സ്വദേശിയായ രഞ്ജിത്ത് എന്ന പ്രതിയാണ് എസ്.ഐ ഉൾപ്പെടെയുള്ള ഉദ്യോഗസ്ഥരെ ക്രൂരമായി ആക്രമിച്ചത്. സംഭവത്തിൽ രണ്ട് പോലീസുകാരുടെ കൈക്ക് പൊട്ടലേറ്റു. പരിക്കേറ്റ ഉദ്യോഗസ്ഥരെ ഉടൻതന്നെ സമീപത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
ലഹരിമരുന്ന് കൈവശം വെച്ചതിന് കസ്റ്റഡിയിലെടുത്ത പ്രതിയെ സ്റ്റേഷനിൽ എത്തിച്ച് തുടർനടപടികൾ സ്വീകരിക്കുന്നതിനിടെയാണ് അക്രമം ഉണ്ടായത്. പോലീസുകാരെ കൃത്യനിർവഹണം തടസ്സപ്പെടുത്തി ആക്രമിച്ചതിനും ലഹരിമരുന്ന് കൈവശം സൂക്ഷിച്ചതിനും പ്രതിക്കെതിരെ പുതിയ വകുപ്പുകൾ പ്രകാരം കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്.
വാർത്തകൾ പ്രസിദ്ധീകരിക്കാൻ
9895745432 8714910399കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത് ജോയിൻ ചെയ്‌താലും .
Join WhatsApp Group






















































