ചിതൽ മരുന്ന് ഉള്ളിൽച്ചെന്ന് അപകടം; അടിമാലിയിലെ ഇരട്ടക്കുട്ടികളുടെ മരണത്തിൽ സംശയം പിടിമുറുക്കി പോലീസ്

ചിതൽ മരുന്ന് ഉള്ളിൽച്ചെന്ന് അപകടം; അടിമാലിയിലെ ഇരട്ടക്കുട്ടികളുടെ മരണത്തിൽ സംശയം പിടിമുറുക്കി പോലീസ്
ചിതൽ മരുന്ന് ഉള്ളിൽച്ചെന്ന് അപകടം; അടിമാലിയിലെ ഇരട്ടക്കുട്ടികളുടെ മരണത്തിൽ സംശയം പിടിമുറുക്കി പോലീസ്
Share  
എഴുത്ത്

News desk

2026 Sep 12, 12:48 PM
BSS
mn
sh
ash
m
KKN
NANU
REMA
MN
kunh
SHALINI
bhagyalakshmi
RUBI
S
mod
ln
nis
jj
SR
Adv .Lathikasreenivas
pr
riji
s
dr
RM

ഇടുക്കി: അടിമാലിയിൽ ഒരു വയസ്സുള്ള ഇരട്ടക്കുട്ടികൾ മരിച്ച സംഭവത്തിൽ ചിതലിനെ കൊല്ലാനുള്ള വിഷം ഉള്ളിൽച്ചെന്നതാണ് മരണകാരണമെന്ന സംശയത്തിൽ പോലീസ്. തിന്നർ കുടിച്ചാണ് കുട്ടികൾ മരിച്ചതെന്നായിരുന്നു പിതാവിന്റെ ആദ്യമൊഴിയെങ്കിലും മാതാപിതാക്കൾക്ക് അബദ്ധം സംഭവിച്ചതാകാമെന്നാണ് പോലീസ് നിഗമനം. സംഭവസ്ഥലത്ത് പോലീസ് നടത്തിയ പരിശോധനയിൽ ചിതൽ മരുന്നിന്റെ കുപ്പി മുറിയിൽ വീണുകിടക്കുന്നതായും തറയിൽ പടർന്ന വിഷത്തിൽ കുട്ടികളുടെ കൈപ്പത്തി പതിഞ്ഞ പാടുകളും കണ്ടെത്തിയിട്ടുണ്ട്.


​അപകടസമയത്ത് വീട്ടിൽ വെളിച്ചമില്ലായിരുന്നുവെന്ന് പിതാവ് അഫ്സൽ മൊഴി നൽകിയിട്ടുണ്ട്. അടിമാലി വലിയകാട്ടിൽ അഫ്സൽ - സാന്ദ്ര ദമ്പതികളുടെ മക്കളായ ഇഹാൻ, റിഹാൻ എന്നിവരാണ് ദാരുണമായി മരണപ്പെട്ടത്. പെയിന്റിങ് തൊഴിലാളിയായ അഫ്സലും കുടുംബവും രണ്ടുമാസം മുൻപാണ് ഇവിടെ വാടകയ്‌ക്കെത്തിയത്. ഇന്നലെ രാവിലെ എട്ടരയോടെ താലൂക്ക് ആശുപത്രിയിൽ എത്തിച്ച കുഞ്ഞുങ്ങളുടെ നില അരമണിക്കൂറിനുള്ളിൽ വഷളാകുകയും തുടർന്ന് രണ്ടുപേരും മരണപ്പെടുകയുമായിരുന്നു. പോസ്റ്റ്‌മോർട്ടത്തിനും ആന്തരികാവയവങ്ങളുടെ വിദഗ്ദ്ധ പരിശോധനയ്ക്കും ശേഷമേ യഥാർത്ഥ മരണകാരണം വ്യക്തമാകൂ എന്ന് പോലീസ് അറിയിച്ചു.

MANNAN
kuttikkoora
റവ. മനോജ് പി. മാത്യു സി.എസ്.ഐ. ചർച്ച്, ചോമ്പാല
rc
rc2
g
b
f
w
a
ayur
n
MN
ayur
ayur
ayur
ayur
NIS
lr
ne
VAIDU

വാർത്തകൾ പ്രസിദ്ധീകരിക്കാൻ

9895745432 8714910399

കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത്‌ ജോയിൻ ചെയ്‌താലും .

Join WhatsApp Group

Related Articles

N
NIS
N
VAIDU