നെടുമ്പാശേരി: ദേശീയപാതയിൽ അങ്കമാലി - ആലുവ റൂട്ടിലെ അത്താണിയിൽ കാറിൽ നിന്ന് രാസലഹരി പിടികൂടിയ കേസിൽ കോഴിക്കോട് ഇടക്കാട് സ്വദേശി കായനാരി വീട്ടിൽ അഭിനവ് രാജിനെ (26) നെടുമ്പാശേരി പോലീസ് അറസ്റ്റ് ചെയ്തു. കഴിഞ്ഞ ജൂലൈ നാലിന് രാത്രി ബംഗളൂരുവിൽ നിന്ന് കാറിന്റെ ഡാഷ്‌ബോർഡിലെ പ്രത്യേക അറയിൽ ഒളിപ്പിച്ച് കടത്തുകയായിരുന്ന 22.17 ഗ്രാം എം.ഡി.എം.എയാണ് പോലീസ് പിടിച്ചെടുത്തത്. സംഭവത്തിൽ റിസ്വാൻ, വിക്ടർ ജോസ് എന്നിവരെ അന്നുതന്നെ അറസ്റ്റ് ചെയ്തിരുന്നു.
ലഹരിമരുന്ന് വിൽപ്പനയിലെ പ്രധാന കണ്ണിയായ അഭിനവ് രാജ്, നൈജീരിയൻ സ്വദേശിയുമായി ചേർന്ന് മുൻപും മയക്കുമരുന്ന് വ്യാപാരം നടത്തിയതായി വിവരമുണ്ട്. കോഴിക്കോട് കസബ, എലത്തൂർ പോലീസ് സ്റ്റേഷൻ അതിർത്തികളിലും ഇയാൾക്കെതിരെ മയക്കുമരുന്ന് കേസുകളുണ്ട്. നെടുമ്പാശേരി പോലീസ് ഇൻസ്പെക്ടർ ബി. കെ. അരുണിന്റെ നേതൃത്വത്തിലുള്ള അന്വേഷണസംഘമാണ് പ്രതിയെ പിടികൂടിയത്.
വാർത്തകൾ പ്രസിദ്ധീകരിക്കാൻ
9895745432 8714910399കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത് ജോയിൻ ചെയ്‌താലും .
Join WhatsApp Group






















































