കോഴിക്കോട്: മെഡിക്കൽ കോളജ് സൂപ്പർ സ്പെഷൽറ്റി ബ്ലോക്കിലെ ശുചിമുറിയിൽ മൊബൈൽ ഫോൺ ഉപയോഗിച്ച് യുവതിയുടെ വീഡിയോ പകർത്തിയെന്ന പരാതിയിൽ 22 വയസ്സുകാരനെ പോലീസ് കസ്റ്റഡിയിലെടുത്തു. വാർഡിൽ ചികിത്സയിലുള്ള രോഗിയുടെ കൂട്ടിരിപ്പുകാരി നൽകിയ പരാതിയിലാണ് നടപടി. ഇയാളുടെ മൊബൈൽ ഫോൺ പോലീസ് പരിശോധിച്ചുവരികയാണ്.
വെള്ളിയാഴ്ച ഉച്ചയ്ക്ക് രണ്ടോടെ ശുചിമുറിയിൽ പോയ സമയം ജനലിലൂടെ ദൃശ്യങ്ങൾ പകർക്കാൻ ശ്രമിച്ചത് യുവതിയുടെ ശ്രദ്ധയിൽപ്പെടുകയായിരുന്നു. വാർഡിൽ മറ്റൊരു രോഗിയുടെ കൂട്ടിരിപ്പുകാരനായി എത്തിയ യുവാവാണ് ദൃശ്യങ്ങൾ പകർത്തിയതെന്ന് പരാതിയിൽ പറയുന്നു. സംഭവത്തിൽ പോലീസ് കൂടുതൽ അന്വേഷണം നടത്തിവരികയാണ്.
വാർത്തകൾ പ്രസിദ്ധീകരിക്കാൻ
9895745432 8714910399കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത് ജോയിൻ ചെയ്‌താലും .
Join WhatsApp Group






















































