വടകര: നിരവധി മയക്കുമരുന്ന് കേസുകളിൽ ഉൾപ്പെട്ട പ്രതിയെ എൻ.ഡി.പി.എസ് ആക്ട് പ്രകാരം ഒരു വർഷത്തെ കരുതൽ തടങ്കലിൽ പാർപ്പിക്കാൻ ഉത്തരവായി. ബാലുശ്ശേരി പോലീസ് സ്റ്റേഷൻ പരിധിയിലെ വട്ടോളി ബസാർ സ്വദേശിയായ കോറോത്തുവയൽ അമർ ജിഹാദിനെയാണ് (29) കരുതൽ തടങ്കലിലാക്കിയത്.
തുടർച്ചയായി മയക്കുമരുന്ന് കേസുകളിൽ പ്രതിയായ ഇയാൾക്കെതിരെ കരുതൽ നടപടി ആവശ്യപ്പെട്ട് കോഴിക്കോട് റൂറൽ ജില്ലാ പോലീസ് മേധാവി മെറിൻ ജോസഫ് ആഭ്യന്തര വകുപ്പിന് സമർപ്പിച്ച ശുപാർശയെ തുടർന്നാണ് നടപടി. ഉത്തരവ് പുറത്തുവന്നതോടെ പ്രതിയെ തിരുവനന്തപുരം സെൻട്രൽ ജയിലിലേക്ക് മാറ്റി.
വാർത്തകൾ പ്രസിദ്ധീകരിക്കാൻ
9895745432 8714910399കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത് ജോയിൻ ചെയ്‌താലും .
Join WhatsApp Group






















































