ചക്കിട്ടപാറ: സംസ്ഥാനത്തെ ലോഡ് ഷെഡ്ഡിങ്ങിനും പ്രഖ്യാപിക്കാത്ത പവർകട്ടിനുമെതിരെ ഡി.വൈ.എഫ്.ഐ ചക്കിട്ടപാറ മേഖല കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ചക്കിട്ടപാറ കെ.എസ്.ഇ.ബി ഓഫീസിലേക്ക് പ്രതിഷേധ ചൂട്ട് മാർച്ച് സംഘടിപ്പിച്ചു. വൈദ്യുതി നിയന്ത്രണം കാരണം സാധാരണക്കാരും വിദ്യാർഥികളും കടുത്ത ദുരിതത്തിലാണ്. തടസ്സമില്ലാത്ത വൈദ്യുതി വിതരണം ഉറപ്പാക്കണമെന്ന് ആവശ്യപ്പെട്ട് ചക്കിട്ടപാറ ടൗൺ കേന്ദ്രീകരിച്ച് നടന്ന പ്രകടനത്തിൽ നൂറുകണക്കിന് പ്രവർത്തകർ പങ്കെടുത്തു.
പ്രതിഷേധ മാർച്ച് എൻ.പി. ബാബു ഉദ്ഘാടനം ചെയ്തു. നിഖിൽ നരിനട അധ്യക്ഷത വഹിച്ച ചടങ്ങിൽ ഇ. എം. ശ്രീജിത്ത്, അർജുൻ ദേവ്, അനുജിത്ത്, കൃഷ്ണേന്ദു, ആകാശ്, നിധിൻ പ്രകാശ് എന്നിവർ സംസാരിച്ചു. വരുംദിവസങ്ങളിലും വൈദ്യുതി മുടക്കത്തിനെതിരെയുള്ള പ്രക്ഷോഭ പരിപാടികൾ ശക്തമായി തുടരുമെന്ന് ഭാരവാഹികൾ അറിയിച്ചു.
വാർത്തകൾ പ്രസിദ്ധീകരിക്കാൻ
9895745432 8714910399കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത് ജോയിൻ ചെയ്‌താലും .
Join WhatsApp Group






















































