കോഴിക്കോട്: കോഴിക്കോട് കമ്മത്ത്‌ലെയ്‌നിലെ വിവിധ ജൂവലറികളിൽനിന്ന് 118 പവനിലേറെ വരുന്ന സ്വർണാഭരണങ്ങളുമായി കടന്നുകളഞ്ഞ നടക്കാവ് നാലുകുടിപറമ്പ് സ്വദേശി സഫർനാസ് (29) അറസ്റ്റിലായി. മലപ്പുറം പുളിക്കൽ ചെറുകാവിലെ വാടകവീട്ടിൽ ഒളിവിൽ കഴിയവെയാണ് ടൗൺ പോലീസും സിറ്റി ക്രൈം സ്ക്വാഡും ചേർന്ന് ഇയാളെ പിടികൂടിയത്. വിൽപനക്കായി മറ്റു വ്യാപാരികൾ ഏൽപ്പിച്ച, ഏകദേശം 1.39 കോടി രൂപ വിലമതിക്കുന്ന ആഭരണങ്ങളുമായി കഴിഞ്ഞ ജൂലായ് 28-നാണ് ഇയാൾ മുങ്ങിയത്. കസ്റ്റഡിയിലെടുത്ത പ്രതിയെ ആഭരണങ്ങൾ എന്തുചെയ്തുവെന്ന കാര്യത്തിൽ വിശദമായി ചോദ്യംചെയ്തു വരികയാണ്.
ഒളിവിൽ കഴിയാൻ സഹായമൊരുക്കിയതിന് പ്രതിയുടെ സഹോദരൻ ഷഫീഖിനെ പോലീസ് നേരത്തെ അറസ്റ്റ് ചെയ്തിരുന്നു. ഇയാൾ നൽകിയ വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് സഫർനാസിലേക്ക് പോലീസ് എത്തിയത്. ഇവർക്ക് ഒളിയിടം ഒരുക്കാൻ സഹായിച്ചതായി സംശയിക്കുന്ന വെള്ളയിൽ സ്വദേശിയായ തൊഴിലാളി നേതാവിനായുള്ള അന്വേഷണം പുരോഗമിക്കുകയാണ്. സിറ്റി പോലീസ് കമ്മിഷണർ എ.പി. ഷൗക്കത്തലിയുടെ മേൽനോട്ടത്തിൽ അസിസ്റ്റൻറ് കമ്മിഷണർ അഷ്റഫ് തെങ്ങിലക്കണ്ടി, സർക്കിൾ ഇൻസ്പെക്ടർ ടി.വി. ധനഞ്ജയദാസ് എന്നിവരടങ്ങിയ സംഘമാണ് കേസ് അന്വേഷിക്കുന്നത്.
വാർത്തകൾ പ്രസിദ്ധീകരിക്കാൻ
9895745432 8714910399കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത് ജോയിൻ ചെയ്‌താലും .
Join WhatsApp Group






















































