പാലക്കാട് ജില്ലാ ജൂഡോ ചാമ്പ്യൻഷിപ്പിനിടെ പവർകട്ട്; മത്സരം നടത്തിയത് മൊബൈൽ വെളിച്ചത്തിൽ

പാലക്കാട് ജില്ലാ ജൂഡോ ചാമ്പ്യൻഷിപ്പിനിടെ പവർകട്ട്; മത്സരം നടത്തിയത് മൊബൈൽ വെളിച്ചത്തിൽ
പാലക്കാട് ജില്ലാ ജൂഡോ ചാമ്പ്യൻഷിപ്പിനിടെ പവർകട്ട്; മത്സരം നടത്തിയത് മൊബൈൽ വെളിച്ചത്തിൽ
Share  
എഴുത്ത്

News desk

2026 Sep 11, 08:54 AM
BSS
mn
sh
ash
m
KKN
NANU
REMA
MN
kunh
SHALINI
bhagyalakshmi
RUBI
S
mod
ln
nis
jj
SR
Adv .Lathikasreenivas
pr
riji
s
dr
RM

പാലക്കാട്: ചിറ്റൂർ നെഹ്റു ഓഡിറ്റോറിയത്തിൽ നടന്ന ജില്ലാ ജൂഡോ ചാമ്പ്യൻഷിപ്പ് മുന്നറിയിപ്പില്ലാതെയുണ്ടായ പവർകട്ട് കാരണം തടസ്സപ്പെട്ടു. ഇന്ന് രാവിലെ ആരംഭിച്ച ചാമ്പ്യൻഷിപ്പിന്റെ അവസാന ഘട്ടത്തിൽ രാത്രി 7.30 ഓടെയാണ് വൈദ്യുതി ബന്ധം പൂർണമായി വിച്ഛേദിക്കപ്പെട്ടത്. ഇതോടെ മത്സരങ്ങൾ നിർത്തിവെക്കേണ്ട സാഹചര്യമുണ്ടായെങ്കിലും തുടർന്ന് സംഘടകർ മൊബൈൽ ഫോണിന്റെ വെളിച്ചത്തിലാണ് പോരാട്ടം മുന്നോട്ട് കൊണ്ടുപോയത്. പിന്നീട് ജനറേറ്റർ എത്തിച്ച ശേഷമാണ് വൈദ്യുതി പുനഃസ്ഥാപിച്ച് ചാമ്പ്യൻഷിപ്പ് പുനരാരംഭിച്ചത്.


​സംസ്ഥാനത്ത് വൈദ്യുതി നിയന്ത്രണം കടുപ്പിച്ചതോടെ മുന്നറിയിപ്പില്ലാതെ രാത്രികാലങ്ങളിൽ അസാധാരണ പവർകട്ട് ഉണ്ടാകുന്നതിൽ ജനങ്ങൾ വലിയ പ്രതിഷേധത്തിലാണ്. കൊല്ലം തെന്മലയിൽ കെ.എസ്.ഇ.ബി. ഓഫീസിന് മുന്നിൽ കാൻഡിൽ ലൈറ്റ് ഡിന്നർ സംഘടിപ്പിച്ചാണ് ഡി.വൈ.എഫ്.ഐ. ഇതിനെതിരെ പ്രതിഷേധിച്ചത്. അതിനിടെ, വൈദ്യുതി നിയന്ത്രണം ഏതുസമയത്താണ് ഉണ്ടാകുകയെന്ന് ഉപഭോക്താക്കളുടെ രജിസ്റ്റർ ചെയ്ത മൊബൈൽ നമ്പറിലേക്ക് എസ്.എം.എസ്. വഴി മുൻകൂട്ടി അറിയിക്കുന്നതിനുള്ള ആഭ്യന്തര സോഫ്റ്റ്‌വെയർ സംവിധാനം കെ.എസ്.ഇ.ബി. ഏർപ്പെടുത്തിയിട്ടുണ്ട്.


​അതേസമയം, സംസ്ഥാനത്തെ അടിയന്തര വൈദ്യുതി പ്രതിസന്ധി വേഗത്തിൽ പരിഹരിക്കാൻ ശ്രമങ്ങൾ നടക്കുകയാണെന്ന് അധികൃതർ വ്യക്തമാക്കി. കെ.എസ്.ഇ.ബി.യുടെ ദീർഘകാല കരാറുകൾ നഷ്ടപ്പെട്ടതും കൃത്യമായ ഏകോപനമില്ലാത്തതും വലിയ വിമർശനങ്ങൾക്കിടയാക്കിയിട്ടുണ്ട്. പവർകട്ട് ഉണ്ടാകുന്ന സമയം കൃത്യമായി അറിയിക്കാനുള്ള നിർദേശങ്ങൾ നൽകിയിട്ടുണ്ടെന്നും വൈദ്യുതി മേഖലയിലെ അറ്റകുറ്റപ്പണികളും പ്രതിസന്ധികളും പരിഹരിക്കാൻ നടപടികൾ പുരോഗമിക്കുകയാണെന്നും വ്യക്തമാക്കുന്നു.

MANNAN
s
kuttikkoora
റവ. മനോജ് പി. മാത്യു സി.എസ്.ഐ. ചർച്ച്, ചോമ്പാല
rc
rc2
g
b
f
w
a
ayur
MN
ayur
ayur
ayur
ayur
NIS
lr
ne
n
VAIDU

വാർത്തകൾ പ്രസിദ്ധീകരിക്കാൻ

9895745432 8714910399

കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത്‌ ജോയിൻ ചെയ്‌താലും .

Join WhatsApp Group

Related Articles

N
NIS
N
VAIDU