പെരുവണ്ണാമൂഴിയിൽ വന്യമൃഗശല്യം രൂക്ഷം: ജനവാസമേഖലയിൽ കാട്ടുപോത്തുകൾ ഇറങ്ങുന്നത് ആശങ്കയാകുന്നു

പെരുവണ്ണാമൂഴിയിൽ വന്യമൃഗശല്യം രൂക്ഷം: ജനവാസമേഖലയിൽ കാട്ടുപോത്തുകൾ ഇറങ്ങുന്നത് ആശങ്കയാകുന്നു
പെരുവണ്ണാമൂഴിയിൽ വന്യമൃഗശല്യം രൂക്ഷം: ജനവാസമേഖലയിൽ കാട്ടുപോത്തുകൾ ഇറങ്ങുന്നത് ആശങ്കയാകുന്നു
Share  
എഴുത്ത്

News desk

2026 Sep 11, 08:48 AM
BSS
mn
sh
ash
m
KKN
NANU
REMA
MN
kunh
SHALINI
bhagyalakshmi
RUBI
S
mod
ln
nis
jj
SR
Adv .Lathikasreenivas
pr
riji
s
dr
RM

പെരുവണ്ണാമൂഴി: വന്യമൃഗശല്യം ശക്തിപ്പെട്ടതോടെ ഭയപ്പാടോടെ പുറത്തിറങ്ങേണ്ട അവസ്ഥയിലാണ് പെരുവണ്ണാമൂഴി നിവാസികൾ. പ്രദേശത്ത് കാട്ടാനകൾക്ക് പുറമെ കാട്ടുപോത്തുകൾ കൂട്ടത്തോടെ ജനവാസമേഖലയിലേക്ക് ഇറങ്ങുന്നത് പതിവായതാണ് ജനങ്ങളെ ഏറെ ആശങ്കയിലാഴ്ത്തുന്നത്. പെരുവണ്ണാമൂഴി-വട്ടക്കയം റോഡ്, ചെമ്പനോട റോഡിന് സമീപമുള്ള പന്നിക്കോട്ടൂർ വയൽ എന്നിവിടങ്ങളിലാണ് കാട്ടുപോത്തുകളുടെ സാന്നിധ്യം കൂടുതൽ കാണുന്നത്. രാത്രികാലങ്ങളിൽ വനമേഖലയിൽ നിന്നും ഓനിപ്പുഴ കടന്ന് കൃഷിയിടങ്ങളിലെത്തുന്ന കാട്ടുപോത്തുകൾ പ്രധാനമായും രാത്രിയാത്രക്കാർക്കാണ് വലിയ ഭീഷണിയുയർത്തുന്നത്.


​കഴിഞ്ഞദിവസം വട്ടക്കയത്തുവെച്ച് കാട്ടുപോത്തിന്റെ കുത്തേറ്റ സ്കൂട്ടർ യാത്രക്കാരനായ മുതുകാട് സ്വദേശി അജു അത്ഭുതകരമായാണ് പരിക്കുകളോടെ രക്ഷപ്പെട്ടത്. മുൻപും പ്രദേശത്ത് വന്യമൃഗ ആക്രമണങ്ങൾ ഉണ്ടായിട്ടുണ്ടെന്ന് നാട്ടുകാർ ചൂണ്ടിക്കാണിക്കുന്നു. ജാനകിക്കാട് ടൂറിസം കേന്ദ്രത്തിന് സമീപത്തും ചെമ്പനോട റോഡിലും ഇത്തരം സംഭവങ്ങൾ മുൻപ് റിപ്പോർട്ട് ചെയ്തിട്ടുണ്ട്. 2024-ൽ കക്കയത്ത് കാട്ടുപോത്തിന്റെ ആക്രമണത്തിൽ കർഷകനായ അബ്രഹാം കൊല്ലപ്പെടുകയും വിനോദസഞ്ചാരികളായ അമ്മയ്ക്കും കുട്ടിക്കും ഗുരുതരമായി പരിക്കേൽക്കുകയും ചെയ്ത പശ്ചാത്തലത്തിൽ ജനങ്ങളുടെ ഭീതി ഇരട്ടിക്കുകയാണ്.


​മേഖലയിൽ സോളാർ തൂക്കുവേലി നിർമാണം പൂർത്തിയാകാത്തതാണ് വന്യമൃഗങ്ങൾ ഇറങ്ങാൻ പ്രധാന കാരണമെന്ന് കിഫ ജില്ലാ വൈസ് പ്രസിഡന്റ് ജോർജ് കുംബ്ലാനി വ്യക്തമാക്കി. ചെങ്കോട്ടക്കൊല്ലി മുതൽ വട്ടക്കയം ഇളംകാട് വരെ വേലി നിർമിച്ചയിടങ്ങളിൽ ശല്യം കുറഞ്ഞിട്ടുണ്ടെങ്കിലും പെരുവണ്ണാമൂഴി വരെയുള്ള നിർമാണം സ്ഥലമുടമയുടെ എതിർപ്പടക്കമുള്ള കാരണങ്ങളാൽ തടസ്സപ്പെട്ടിരിക്കുകയാണ്. അതിനാൽ സോളാർവേലി നിർമാണം അടിയന്തരമായി പൂർത്തിയാക്കണമെന്ന ശക്തമായ ആവശ്യത്തിലാണ് കർഷകരും പ്രദേശവാസികളും.

MANNAN
s
kuttikkoora
റവ. മനോജ് പി. മാത്യു സി.എസ്.ഐ. ചർച്ച്, ചോമ്പാല
rc
rc2
g
b
f
w
a
ayur
MN
ayur
ayur
ayur
ayur
NIS
lr
ne
n
VAIDU

വാർത്തകൾ പ്രസിദ്ധീകരിക്കാൻ

9895745432 8714910399

കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത്‌ ജോയിൻ ചെയ്‌താലും .

Join WhatsApp Group

Related Articles

N
NIS
N
VAIDU