കോഴിക്കോട്: കടലിൽ ഉപേക്ഷിച്ച മീൻവല വയറ്റിൽ കുടുങ്ങി ഭക്ഷണം കഴിക്കാനാകാതെ പട്ടിണികിടന്ന് കോഴിക്കോട് ബീച്ചിൽ ഒരു ഡോൾഫിൻകൂടി ചത്തു. ഹംപ് ബാക്ക് ഇനത്തിൽപ്പെട്ട ഡോൾഫിനെയാണ് ചത്തനിലയിൽ കണ്ടെത്തിയത്. രണ്ടരമാസത്തിനിടെ കോഴിക്കോട് തീരത്ത് സമാനമായ രീതിയിൽ നടക്കുന്ന രണ്ടാമത്തെ സംഭവമാണിത്.
ഏകദേശം 158 സെന്റിമീറ്റർ നീളവും 140 സെന്റിമീറ്റർ ചുറ്റളവുമുള്ള ഡോൾഫിന് പത്തുദിവസത്തിലധികം പഴക്കമുള്ളതിനാൽ ശരീരം അഴുകിയ നിലയിലായിരുന്നു. ജില്ലാ വെറ്ററിനറി കേന്ദ്രത്തിലെ ചീഫ് വെറ്ററിനറി ഓഫീസർ ഡോ. കെ.എം. മനോജ് ലാൽ, കോഴിക്കോട് റെയ്ഞ്ച് ഫോറസ്റ്റ് ഡിവിഷൻ ഉദ്യോഗസ്ഥരുടെ സാന്നിധ്യത്തിൽ നടത്തിയ പോസ്റ്റ്മോർട്ടത്തിലാണ് മരണകാരണം വ്യക്തമായത്. ഡോൾഫിന്റെ ആമാശയം പൂർണമായി അടഞ്ഞുപോകുന്ന വിധത്തിൽ മീൻവലയുടെ വലിയൊരു ബോൾ കണ്ടെത്തിയതാണ് ഭക്ഷണം കഴിക്കാനും ദഹനത്തിനും തടസ്സമായത്.
കഴിഞ്ഞ ജൂലൈ മാസത്തിലും ഇത്തരത്തിൽ ഡോൾഫിൻ ചത്തിരുന്നു. സമുദ്ര ആവാസവ്യവസ്ഥയ്ക്കും വന്യജീവി സംരക്ഷണത്തിനും കനത്ത ഭീഷണിയുയർത്തുന്ന ഇത്തരം സംഭവങ്ങൾ തടയാൻ കടലിലെ പ്ലാസ്റ്റിക് മാലിന്യങ്ങളും ഉപേക്ഷിക്കപ്പെട്ട മീൻവലകളും അടിയന്തരമായി നീക്കം ചെയ്യണമെന്ന് പരിസ്ഥിതി സ്നേഹികൾ ആവശ്യപ്പെടുന്നു.
വാർത്തകൾ പ്രസിദ്ധീകരിക്കാൻ
9895745432 8714910399കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത് ജോയിൻ ചെയ്‌താലും .
Join WhatsApp Group























































