വടകരയിൽ ന്യായാധിപവസതികൾ കാടുമൂടി നശിക്കുന്നു: പുതിയ ക്വാർട്ടേഴ്‌സുകൾ പണിയാൻ പദ്ധതിയില്ല

വടകരയിൽ ന്യായാധിപവസതികൾ കാടുമൂടി നശിക്കുന്നു: പുതിയ ക്വാർട്ടേഴ്‌സുകൾ പണിയാൻ പദ്ധതിയില്ല
വടകരയിൽ ന്യായാധിപവസതികൾ കാടുമൂടി നശിക്കുന്നു: പുതിയ ക്വാർട്ടേഴ്‌സുകൾ പണിയാൻ പദ്ധതിയില്ല
Share  
എഴുത്ത്

News desk

2026 Sep 11, 08:43 AM
BSS
mn
sh
ash
m
KKN
NANU
REMA
MN
kunh
SHALINI
bhagyalakshmi
RUBI
S
mod
ln
nis
jj
SR
Adv .Lathikasreenivas
pr
riji
s
dr
RM

വടകര: വടകര പട്ടണത്തിനു സമീപമുള്ള ചോളംവയലിലെ ജഡ്ജിമാരുടെ ക്വാർട്ടേഴ്‌സുകൾ പരിപാലനമില്ലാതെ പൂർണമായും കാടുമൂടിയ നിലയിൽ. കെട്ടിടങ്ങൾ ഉപയോഗയോഗ്യമല്ലാതായതോടെ കഴിഞ്ഞ നാലു വർഷമായി അഞ്ച് ക്വാർട്ടേഴ്‌സുകളിലും ആരും താമസിക്കുന്നില്ല. ഇതോടെ വടകരയിലെ ആറ് കോടതികളിലെയും ന്യായാധിപന്മാർ നിലവിൽ വാടകവീടുകളിലാണ് കഴിയുന്നത്. ജനവാസമേഖലയായ ഇവിടെ കെട്ടിടവും പരിസരവും കാടുമൂടിക്കിടക്കുന്നത് നാട്ടുകാർക്കും വലിയ ബുദ്ധിമുട്ടാണ് സൃഷ്ടിക്കുന്നത്.


​40 വർഷം മുൻപ് 50 സെന്റ് സ്ഥലം ഏറ്റെടുത്ത് വയൽപ്രദേശത്താണ് ക്വാർട്ടേഴ്‌സ് നിർമിച്ചത്. കെട്ടിടത്തിന്റെ ചോർച്ചയും മഴക്കാലത്ത് വെള്ളംകെട്ടിക്കിടന്ന് സെപ്റ്റിക് ടാങ്കുകളടക്കം വീഴുന്നതുമായിരുന്നു പ്രധാന പ്രശ്നം. തുടർന്ന് പി.ഡബ്ല്യു.ഡി. കെട്ടിടവിഭാഗം നടത്തിയ പരിശോധനയിൽ ക്വാർട്ടേഴ്‌സുകൾ അൺഫിറ്റാണെന്ന് കണ്ടെത്തിയതോടെയാണ് താമസക്കാർ ഒഴിഞ്ഞത്. അതിനുശേഷം വസതികൾ കൂടുതൽ നശിക്കുകയും കാടുമൂടുകയുമായിരുന്നു.


​പഴയ കെട്ടിടങ്ങൾ പൊളിച്ച് സ്ഥലം ഉയർത്തിയാൽ കൂടുതൽ പേർക്ക് താമസിക്കാവുന്ന ഫ്ലാറ്റ് സമുച്ചയം പണിയാൻ സാധിക്കുമെങ്കിലും നിലവിൽ പി.ഡബ്ല്യു.ഡി.ക്ക് അതിനുള്ള പദ്ധതികളൊന്നുമില്ല. അതേസമയം, കോടതി ഭാഗത്തുനിന്ന് ആവശ്യപ്പെട്ടാൽ പുതിയ കെട്ടിടത്തിനായി എസ്റ്റിമേറ്റ് തയ്യാറാക്കി സർക്കാരിലേക്ക് നൽകുമെന്നാണ് പി.ഡബ്ല്യു.ഡി. ഉദ്യോഗസ്ഥരുടെ നിലപാട്. സബ് കോടതി, കുടുംബകോടതി തുടങ്ങി ആറോളം കോടതികളുള്ള വടകരയിൽ പുതിയ ക്വാർട്ടേഴ്‌സ് നിർമിക്കുന്നത് സർക്കാരിനും വലിയ മുതൽക്കൂട്ടാകും.

MANNAN
s
kuttikkoora
റവ. മനോജ് പി. മാത്യു സി.എസ്.ഐ. ചർച്ച്, ചോമ്പാല
rc
rc2
g
b
f
w
a
ayur
MN
ayur
ayur
ayur
ayur
NIS
lr
ne
n
VAIDU

വാർത്തകൾ പ്രസിദ്ധീകരിക്കാൻ

9895745432 8714910399

കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത്‌ ജോയിൻ ചെയ്‌താലും .

Join WhatsApp Group

Related Articles

N
NIS
N
VAIDU