കണ്ണൂർ: വ്യാജ രേഖകൾ നിർമിച്ച് കണ്ണൂർ കോർപ്പറേഷനിൽ നിന്ന് കെട്ടിട നമ്പർ നേടിയെടുത്ത സംഭവത്തിൽ കെട്ടിട ഉടമ ഉൾപ്പെടെ മൂന്നുപേർക്കെതിരെ ടൗൺ പോലീസ് കേസെടുത്തു. പയ്യാമ്പലത്ത് നിർമിച്ച കെട്ടിടത്തിന് ഉടമ ടി.പി. ഖലീൽ, റസ്റ്റോറന്റ് തുടങ്ങാനെത്തിയ അർഷാദ് റഷീദ്, മുഹമ്മദ് അദ്നാൻ എന്നിവർ ചേർന്നാണ് വ്യാജ കെട്ടിട പെർമിറ്റും താമസാനുമതി സർട്ടിഫിക്കറ്റും ഉണ്ടാക്കിയത്. വഞ്ചന, വ്യാജരേഖ ചമയ്ക്കൽ എന്നീ കുറ്റങ്ങൾ ചുമത്തിയാണ് കേസ്.
റസ്റ്റോറന്റിന് മുന്നോടിയായി ഹെൽത്ത് ഇൻസ്പെക്ടർ നടത്തിയ പരിശോധനയിലാണ് തട്ടിപ്പ് പുറത്തായത്. മറ്റ് ജില്ലകളിലെ പെർമിറ്റ് നമ്പറുകളും ക്യു.ആർ. കോഡുകളും ഉദ്യോഗസ്ഥരുടെ ഡിജിറ്റൽ ഒപ്പുകളും വ്യാജമായി സൃഷ്ടിച്ചാണ് ഇവർ സർട്ടിഫിക്കറ്റുകൾ തയാറാക്കിയത്. രേഖകൾ കൃത്യമായി പരിശോധിക്കാതെ കെട്ടിട നമ്പർ അനുവദിച്ച റവന്യൂ വിഭാഗം ഉദ്യോഗസ്ഥരുടെ വീഴ്ചയെക്കുറിച്ച് വിജിലൻസ് അന്വേഷണം ആവശ്യപ്പെടാൻ കോർപ്പറേഷൻ സെക്രട്ടറിക്ക് നിർദേശം നൽകിയതായി മേയർ പി. ഇന്ദിര അറിയിച്ചു.
വാർത്തകൾ പ്രസിദ്ധീകരിക്കാൻ
9895745432 8714910399കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത് ജോയിൻ ചെയ്‌താലും .
Join WhatsApp Group























































