തിരുവനന്തപുരം: പി.എസ്.സി. പരീക്ഷാ മൂല്യനിർണയത്തിലെ ക്രമക്കേടിൽ ചുമതലയുണ്ടായിരുന്ന ഉദ്യോഗസ്ഥർക്ക് ഗുരുതര വീഴ്ച സംഭവിച്ചതായി ക്രൈംബ്രാഞ്ച് അന്വേഷണ സംഘം കണ്ടെത്തി. 9 ചോദ്യങ്ങളുടെ മൂല്യനിർണയം നടത്താതെ പോയതിൽ ഉത്തരവാദികളായ മുൻ ഡെപ്യൂട്ടി സെക്രട്ടറി സതീഷ്, അഡിഷണൽ സെക്രട്ടറി ഹരി എന്നിവർക്കെതിരെ വകുപ്പുതല നടപടി സ്വീകരിക്കാൻ അന്വേഷണ സംഘം ശുപാർശ ചെയ്തു. ഡി.ജി.പി വഴി സർക്കാരിന് കൈമാറിയ കത്ത് പി.എസ്.സിക്ക് കൈമാറും.
ഉദ്യോഗസ്ഥരുടെ ഭാഗത്തുനിന്നുണ്ടായ ഈ വീഴ്ച മുൻപ് തന്നെ ശ്രദ്ധയിൽപ്പെട്ടിട്ടും പി.എസ്.സി യാതൊരു നടപടിയും സ്വീകരിച്ചില്ലെന്നും അന്വേഷണ സംഘം വ്യക്തമാക്കി. സാങ്കേതിക തകരാർ മൂലമാണ് മൂല്യനിർണയം പൂർത്തിയാക്കാൻ കഴിയാതിരുന്നത് എന്നാണ് ഉദ്യോഗസ്ഥരുടെ വിശദീകരണമെങ്കിലും, സംഭവത്തിന് പിന്നിൽ ക്രിമിനൽ ഗൂഢാലോചന നടന്നിട്ടുണ്ടോ എന്ന കാര്യത്തിൽ ക്രൈംബ്രാഞ്ച് അന്വേഷണം തുടരുകയാണ്.
വാർത്തകൾ പ്രസിദ്ധീകരിക്കാൻ
9895745432 8714910399കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത് ജോയിൻ ചെയ്‌താലും .
Join WhatsApp Group























































