കോഴിക്കോട്: രണ്ടു കുട്ടികളെ വീടിനുള്ളിൽ പൂട്ടിയിട്ട് ഗ്യാസ് തുറന്നുവിട്ട് കൊലപ്പെടുത്താനും സ്വയം ജീവനൊടുക്കാനും ശ്രമിച്ച യുവാവിനെ പോലീസും ഫയർഫോഴ്സും ചേർന്ന് സാഹസികമായി കീഴടക്കി. കമ്പനിമുക്ക് ഈഗിൾ പ്ലാന്റേഷൻ കോളനിയിലാണ് സംഭവം. കുടുംബ വഴക്കിനെ തുടർന്ന് ഭാര്യയെ ഇറക്കിവിട്ട ശേഷമാണ് അഞ്ചും രണ്ടും വയസ്സുള്ള മക്കളെ മുറിക്കുള്ളിലാക്കി യുവാവ് ദേഹത്ത് ഡീസലൊഴിച്ചും അടുക്കളയിലെ ഗ്യാസ് തുറന്നുവിട്ടും ഭീതി പരത്തിയത്.
വിവരമറിഞ്ഞെത്തിയ പട്രോളിങ് സംഘത്തിന് ഗ്യാസിന്റെ രൂക്ഷഗന്ധം കാരണം ഉടൻ അകത്തുകയറാനായില്ല. കുന്ദമംഗലം സി.ഐ കെ.പി. അഭിലാഷിന്റെ നേതൃത്വത്തിലുള്ള പോലീസും ഫയർഫോഴ്സും എത്തി മണിക്കൂറോളം സംസാരിച്ചിട്ടും യുവാവ് വഴങ്ങിയില്ല. തുടർന്ന് സംഘം വാതിൽ പൊളിച്ച് അകത്തുകയറി യുവാവിനെ കീഴടക്കി കുട്ടികളെ സുരക്ഷിതമായി രക്ഷപ്പെടുത്തുകയായിരുന്നു. രക്ഷാപ്രവർത്തനത്തിനിടെ സി.ഐ അടക്കമുള്ള ഉദ്യോഗസ്ഥർക്ക് പരിക്കേറ്റു. ഇയാൾക്കെതിരെ ഭാരതീയ ന്യായ സംഹിത (ബി.എൻ.എസ്), ജുവനൈൽ ജസ്റ്റിസ് ആക്ട് എന്നിവ പ്രകാരം കേസെടുത്ത് അറസ്റ്റ് രേഖപ്പെടുത്തി.
വാർത്തകൾ പ്രസിദ്ധീകരിക്കാൻ
9895745432 8714910399കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത് ജോയിൻ ചെയ്‌താലും .
Join WhatsApp Group























































