കൊല്ലം: മാനസികാരോഗ്യം വീണ്ടെടുത്തിട്ടും ബന്ധുക്കളും സർക്കാരും കൈവിട്ടതിനെ തുടർന്ന് സംസ്ഥാനത്തെ വിവിധ കേന്ദ്രങ്ങളിൽ കഴിയുന്നത് 183 പേർ. കോഴിക്കോട് കുതിരവട്ടത്ത് 88 പേരും തിരുവനന്തപുരം ഊളമ്പാറയിൽ 55 പേരും തൃശൂർ അരണാട്ടുകരയിൽ 40 പേരുമാണ് രോഗം പൂർണ്ണമായി ഭേദമായിട്ടും പുറത്തിറങ്ങാനാകാതെ കഴിയുന്നത്. തെറ്റായ മേൽവിലാസം നൽകി പ്രവേശിപ്പിക്കുന്നതിനാലും സമൂഹത്തിന്റെ വിമുഖത കാരണവും ബന്ധുക്കൾ ഇവരെ ഏറ്റെടുക്കാൻ തയ്യാറാകുന്നില്ല. കൂടാതെ കോടതി വഴി എത്തുന്ന തടവുകാരായ രോഗികളുടെ ശിക്ഷാകാലാവധി കഴിഞ്ഞാലും ഏറ്റെടുക്കാൻ ആളില്ലാത്ത അവസ്ഥയാണ്.
സാമൂഹികനീതി വകുപ്പുമായി സഹകരിച്ച് എൻ.ജി.ഒകൾ വഴി പുനരധിവാസം സാധ്യമാക്കാനുള്ള സർക്കാർ പദ്ധതി പാതിവഴിയിൽ നിലച്ചു. മാനസികാരോഗ്യ കേന്ദ്രങ്ങളുടെ പേര് 'വെൽനസ് സെന്ററുകൾ' എന്ന് മാറ്റാൻ ആരോഗ്യവകുപ്പ് തീരുമാനിക്കുമ്പോഴും രോഗം മാറിയവർക്ക് തണലൊരുക്കാൻ കൃത്യമായ സംവിധാനമില്ലെന്ന് വിദഗ്ധർ ചൂണ്ടിക്കാണിക്കുന്നു. ഈ കേന്ദ്രങ്ങളിൽ ഗുരുതര മനുഷ്യാവകാശ ലംഘനങ്ങളാണ് നടക്കുന്നതെന്നും മരുന്ന് നൽകി ഉറക്കിക്കിടത്തുകയല്ല വേണ്ടതെന്നും വ്യക്തമാക്കി ഹൈക്കോടതിയും വിഷയത്തിൽ കടുത്ത ആശങ്ക പ്രകടിപ്പിച്ചിട്ടുണ്ട്.
വാർത്തകൾ പ്രസിദ്ധീകരിക്കാൻ
9895745432 8714910399കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത് ജോയിൻ ചെയ്‌താലും .
Join WhatsApp Group























































