കൊച്ചി: പെരിയ ഇരട്ടക്കൊലപാതക കേസ് പ്രതികൾക്ക് പരോൾ അനുവദിക്കാത്തതിനെതിരെ നൽകിയ കോടതിയലക്ഷ്യ ഹർജി ഹൈക്കോടതി തള്ളി. പ്രതികളായ ജിജിൻ, സുബീഷ് എന്നിവരുടെ അമ്മമാർ സമർപ്പിച്ച ഹർജിയാണ് കോടതി നിരസിച്ചത്. പ്രതികൾ മുമ്പ് പരോളിലിറങ്ങിയപ്പോൾ പ്രദേശത്ത് ക്രമസമാധാന പ്രശ്നങ്ങളുണ്ടായെന്ന ജില്ലാ പോലീസ് മേധാവിയുടെ റിപ്പോർട്ട് പരിഗണിച്ചാണ് ജയിൽ അധികൃതരുടെ നടപടിയെന്ന് കോടതി നിരീക്ഷിച്ചു. ക്രമസമാധാന പ്രശ്നങ്ങൾ മുൻനിർത്തി പരോൾ നിഷേധിക്കുന്നത് നിയമവിരുദ്ധമല്ലെന്നും, അതിനാൽ കണ്ണൂർ സെൻട്രൽ ജയിൽ അധികൃതർക്ക് വീഴ്ച പറ്റിയിട്ടില്ലെന്നും വ്യക്തമാക്കിയാണ് ഹൈക്കോടതി ഹർജി തള്ളിയത്.
യൂത്ത് കോൺഗ്രസ് പ്രവർത്തകരായ ശരത്‌ലാലിനെയും കൃപേഷിനെയും കൊലപ്പെടുത്തിയ കേസിൽ സിപിഐഎം നേതാക്കൾ ഉൾപ്പെടെയുള്ള പ്രതികൾക്ക് ഇരട്ട ജീവപര്യന്തവും തടവുശിക്ഷയും വിധിച്ചിരുന്നു. മുൻപ് മാനദണ്ഡങ്ങൾ ലംഘിച്ച് പ്രതികൾക്ക് കൂട്ടത്തോടെ പരോൾ അനുവദിച്ചത് വലിയ രാഷ്ട്രീയ വിവാദത്തിന് വഴിവെച്ചിരുന്നു. ഈ പശ്ചാത്തലത്തിൽ കൂടിയാണ് ക്രമസമാധാന പ്രയാസങ്ങൾ ചൂണ്ടിക്കാട്ടി ജയിൽ അധികൃതർ വീണ്ടും പരോൾ നൽകുന്നത് തടഞ്ഞതും കോടതി അത് ശരിവെച്ചതും.
വാർത്തകൾ പ്രസിദ്ധീകരിക്കാൻ
9895745432 8714910399കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത് ജോയിൻ ചെയ്‌താലും .
Join WhatsApp Group























































