നാദാപുരം: ഉരുൾപൊട്ടൽ ദുരന്തം വിതച്ച വിലങ്ങാട് രണ്ടാംഘട്ട പുനരധിവാസ ധനസഹായ വിതരണം ചുവപ്പുനാടയിൽ കുരുങ്ങി വൈകുന്നു. അപകടാവസ്ഥയിലുള്ള 37 കുടുംബങ്ങളെ മാറ്റിയെടുക്കേണ്ടതിൽ സാങ്കേതിക കാരണങ്ങളാൽ 32 കുടുംബങ്ങൾക്ക് മാത്രമാണ് ആനുകൂല്യം ലഭിക്കുകയെന്നാണ് വിദഗ്ധസംഘത്തിന്റെ പുതിയ റിപ്പോർട്ട്. ഫയലുകൾ സെക്രട്ടേറിയറ്റിലും താലൂക്ക് തലങ്ങളിലും കെട്ടിക്കിടക്കുന്നതിൽ പ്രതിഷേധിച്ച് ദുരിതബാധിതർ രണ്ടാം ദിവസവും പ്രദേശത്തെ റോഡ് പ്രവൃത്തികൾ തടഞ്ഞ് സമരം ചെയ്തു. റോഡുകൾക്കും പാലത്തിനും കോടികളുടെ ഫണ്ടുകൾ അനുവദിച്ചിട്ടുണ്ടെങ്കിലും നിർമാണപ്രവൃത്തികൾക്കും പുരോഗതിയില്ലെന്ന് നാട്ടുകാർ ആരോപിക്കുന്നു.
പ്രതിഷേധത്തെ തുടർന്ന് തഹസിൽദാരും ഉദ്യോഗസ്ഥ സംഘവും സ്ഥലത്തെത്തി നടത്തിയ ചർച്ചയിൽ, 32 കുടുംബങ്ങളുടെ പുനരധിവാസ ലിസ്റ്റ് വേരിഫിക്കേഷൻ പൂർത്തിയാക്കി സത്യവാങ്മൂലം സമർപ്പിക്കാൻ ഉടൻ നടപടിയെടുക്കുമെന്ന് ഉറപ്പുനൽകി. തുടർന്ന് പ്രതിഷേധം താത്കാലികമായി അവസാനിപ്പിച്ചു. രണ്ടു ദിവസത്തിനകം കൃത്യമായ പരിഹാരമുണ്ടായില്ലെങ്കിൽ വില്ലേജ് ഓഫീസിന് മുൻപിൽ അനിശ്ചിതകാല സമരം ആരംഭിക്കുമെന്ന് ദുരന്തബാധിതർ മുന്നറിയിപ്പ് നൽകി.
വാർത്തകൾ പ്രസിദ്ധീകരിക്കാൻ
9895745432 8714910399കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത് ജോയിൻ ചെയ്‌താലും .
Join WhatsApp Group























































