മുക്കം: പരിസ്ഥിതിലോല മേഖല (ഇ.എസ്.എ.) കരടുവിജ്ഞാപനവുമായി ബന്ധപ്പെട്ട വിഷയത്തിൽ കൃത്യമായ പരിഹാരം കാണുമെന്ന് മുഖ്യമന്ത്രി ഉറപ്പുനൽകിയതായി ഗ്രാമപ്പഞ്ചായത്ത് അസോസിയേഷൻ ജില്ലാ കമ്മിറ്റി ഭാരവാഹികൾ അറിയിച്ചു. മലയോര ജനതയുടെ ആവശ്യങ്ങൾ ഉന്നയിച്ച് അസോസിയേഷൻ സമർപ്പിച്ച നിവേദനത്തിന് മറുപടിയായാണ് മുഖ്യമന്ത്രിയുടെ പ്രതികരണം. വിഷയത്തിൽ കേന്ദ്ര പരിസ്ഥിതി മന്ത്രാലയത്തിലെ ഉദ്യോഗസ്ഥരുമായും കേന്ദ്ര വിദഗ്ധ സമിതിയുമായും മുഖ്യമന്ത്രിയും മന്ത്രിമാരും നേരിട്ട് ചർച്ച നടത്തുമെന്നും ജനവാസമേഖലകളെ ബാധിക്കാത്ത രീതിയിലുള്ള നടപടികൾ സ്വീകരിക്കുമെന്നും ഉറപ്പു ലഭിച്ചിട്ടുണ്ട്.
ജനവാസ മേഖലകൾ, കൃഷിഭൂമികൾ, തോട്ടങ്ങൾ, സർക്കാർ-അർധസർക്കാർ സ്ഥാപനങ്ങൾ, റിസർവോയറുകൾ എന്നിവയെ ഇ.എസ്.എ പരിധിയിൽ നിന്ന് ഒഴിവാക്കണമെന്ന് നിവേദനത്തിൽ ആവശ്യപ്പെടുന്നു. റവന്യൂ വില്ലേജിന്റെ പേരിൽ ഇ.എസ്.എ. അറിയപ്പെടരുതെന്നും, അങ്ങനെ അറിയപ്പെട്ടാൽ റവന്യൂ ഭൂമിയിൽ ഈ നിയമങ്ങൾ ബാധകമല്ലെന്ന് കേന്ദ്രത്തോട് ശുപാർശ ചെയ്യണമെന്നും ആവശ്യപ്പെട്ടിട്ടുണ്ട്. ഗ്രാമപ്പഞ്ചായത്ത് അസോസിയേഷൻ ഭാരവാഹികൾ മന്ത്രിമാരായ സണ്ണി ജോസഫ്, ടി. സിദ്ദിഖ്, എം.എൽ.എമാരായ സി.കെ. കാസിം, വി.ടി. സൂരജ് എന്നിവർക്കൊപ്പമെത്തിയാണ് മുഖ്യമന്ത്രിയെ കണ്ട് നിവേദനം നൽകിയത്.
വാർത്തകൾ പ്രസിദ്ധീകരിക്കാൻ
9895745432 8714910399കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത് ജോയിൻ ചെയ്‌താലും .
Join WhatsApp Group























































