പെരുവണ്ണാമുഴി: പ്ലാൻ്റേഷൻ കോർപ്പറേഷന് കീഴിലുള്ള പേരാമ്പ്ര എസ്റ്റേറ്റിൽ കാട്ടാന ശല്യം അതിരൂക്ഷമാകുന്നു. മുതുകാട് വനമേഖലയോട് ചേർന്നു കിടക്കുന്ന എസ്റ്റേറ്റിൽ ഇറങ്ങുന്ന കാട്ടാനക്കൂട്ടം ആയിരക്കണക്കിന് റബ്ബർമരങ്ങളാണ് നശിപ്പിച്ചത്. മുൻപ് രാത്രികാലങ്ങളിൽ മാത്രം എത്തിയിരുന്ന ആനകൾ ഇപ്പോൾ പകൽ സമയത്തും വ്യാപകമായി ഇറങ്ങുന്നുണ്ട്. കഴിഞ്ഞദിവസം പകൽ പത്തോളം ആനകൾ എസ്റ്റേറ്റിലിറങ്ങി നാശനഷ്ടമുണ്ടാക്കി. വെളിച്ചം വീഴുന്നതിന് മുൻപ് ടാപ്പിങ്ങിനായി എത്തുന്ന തൊഴിലാളികൾ വലിയ ഭീതിയോടെയാണ് ജോലിക്കെത്തുന്നത്.
എസ്റ്റേറ്റിന്റെ ഭൂരിഭാഗം മേഖലകളിലും സോളാർ വേലിയില്ലാത്തതാണ് ആനകൾ എളുപ്പത്തിൽ ഇറങ്ങാൻ കാരണം. ഇതിനുപുറമെ, കുറ്റ്യാടി ജലസേചന പദ്ധതി റിസർവോയറിലേക്ക് വെള്ളം കുടിക്കാനും ആനകളെത്തുന്നുണ്ട്. പ്രദേശത്ത് സോളാർ വേലി സ്ഥാപിക്കുമെന്ന് മുൻപ് ഉറപ്പുനൽകിയിരുന്നെങ്കിലും നിർമാണം പൂർത്തിയായിട്ടില്ല. എന്നാൽ, ആറുകിലോമീറ്റർ ദൂരത്തിൽ വേലി സ്ഥാപിച്ചിട്ടുണ്ടെന്നും ബാക്കി വരുന്ന 11 കിലോമീറ്റർ ദൂരത്തിൽ സോളാർ വേലി നിർമിക്കാൻ ടെൻഡറായതായും എസ്റ്റേറ്റ് മാനേജർ അരുൺ പ്രകാശ് അറിയിച്ചു. രാത്രികാലങ്ങളിൽ ആനകളെ ഓടിക്കാൻ പത്തുപേരെ കാവലിനായി നിയോഗിച്ചിട്ടുമുണ്ട്.
വാർത്തകൾ പ്രസിദ്ധീകരിക്കാൻ
9895745432 8714910399കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത് ജോയിൻ ചെയ്‌താലും .
Join WhatsApp Group























































