വികസനത്തിന് ഇടമില്ലാതെ ബേപ്പൂർ തുറമുഖം; സിൽക്കിന്റെ കൈവശമുള്ള ഭൂമി തിരിച്ചുകിട്ടാത്തത് തിരിച്ചടിയാകുന്നു

വികസനത്തിന് ഇടമില്ലാതെ ബേപ്പൂർ തുറമുഖം; സിൽക്കിന്റെ കൈവശമുള്ള ഭൂമി തിരിച്ചുകിട്ടാത്തത് തിരിച്ചടിയാകുന്നു
വികസനത്തിന് ഇടമില്ലാതെ ബേപ്പൂർ തുറമുഖം; സിൽക്കിന്റെ കൈവശമുള്ള ഭൂമി തിരിച്ചുകിട്ടാത്തത് തിരിച്ചടിയാകുന്നു
Share  
എഴുത്ത്

News desk

2026 Sep 10, 08:44 AM
BSS
mn
sh
ash
m
KKN
NANU
REMA
MN
kunh
SHALINI
bhagyalakshmi
RUBI
S
mod
ln
nis
jj
SR
Adv .Lathikasreenivas
pr
riji
s
dr
RM

കോഴിക്കോട്: തുറമുഖ വികസനത്തിന് ആവശ്യമായ സ്ഥലമുണ്ടായിട്ടും അത് ഉപയോഗപ്പെടുത്താനാകാതെ പ്രതിസന്ധിയിലായിരിക്കുകയാണ് ബേപ്പൂർ തുറമുഖം. തുറമുഖത്തിന്റെ ഹൃദയഭാഗത്ത് സ്ഥിതി ചെയ്യുന്ന 3.3 ഏക്കർ സ്ഥലം സ്റ്റീൽ ഇൻഡസ്ട്രിയൽസ് കേരള ലിമിറ്റഡിന്റെ (സിൽക്ക്) കൈവശത്തിലായതാണ് വികസന പ്രവർത്തനങ്ങൾക്ക് പ്രധാന തടസ്സമാകുന്നത്. തൊണ്ണൂറുകളിൽ കപ്പൽ പൊളിശാല തുടങ്ങാനായി പാട്ടത്തിന് നൽകിയ ഈ ഭൂമിയിൽ, പരിസ്ഥിതി പ്രശ്നങ്ങൾ കാരണം പ്രവർത്തനം നിർത്തിവെക്കേണ്ടി വരികയും പിന്നീട് ഒരു ബോട്ട് നിർമാണ കമ്പനിക്ക് ഉപകരാർ നൽകുകയുമായിരുന്നു. നിലവിൽ പാട്ടക്കരാർ തുക നൽകാനോ സ്ഥലം തുറമുഖത്തിന് തിരികെ നൽകാനോ സിൽക്ക് തയ്യാറാകുന്നില്ല. ലാൻഡ് ട്രിബ്യൂണൽ സ്ഥലം തിരിച്ചുനൽകാൻ ഉത്തരവിട്ടിട്ടും പല കാരണങ്ങൾ പറഞ്ഞ് നീട്ടിക്കൊണ്ടുപോകുകയാണ്.


​തുറമുഖ വികസനത്തിനായി ബേപ്പൂർ കോവിലകത്ത് നിന്ന് പോർട്ട് അധികൃതർ വാങ്ങിയ 2.7 ഏക്കർ ഭൂമിയും സിൽക്കിന്റെ നിലപാട കാരണം ഉപയോഗിക്കാൻ കഴിയാത്ത സ്ഥിതിയിലാണ്. കോവിലകം ഭൂമിക്കും പുഴയ്ക്കും ഇടയിലായാണ് സിൽക്ക് കൈവശം വെച്ചിരിക്കുന്ന ഭൂമി സ്ഥിതി ചെയ്യുന്നത്. തുറമുഖത്തിന്റെ സമഗ്ര വികസനത്തിന് ജലാശയത്തോട് ചേർന്നുനിൽക്കുന്ന ഈ സ്ഥലം അത്യാവശ്യമാണ്. ബോട്ട് നിർമാണത്തിനുള്ള സാമഗ്രികൾ കൊണ്ടുവരുന്നതും നിർമിച്ച ബോട്ടുകൾ കൊണ്ടുപോകുന്നതും റോഡ് മാർഗമായതിനാൽ സിൽക്കിന് വെള്ളത്തോട് ചേർന്നുള്ള ഭൂമി തന്നെ വേണമെന്നില്ല. പകരം ചാലിയം ഭാഗത്തുള്ള ഭൂമി നൽകാം എന്ന നിർദേശവും, നിലവിലെ ഭൂമി ഒരേക്കറായി ചുരുക്കി ബാക്കി ഭൂമി വിട്ടുനൽകണമെന്ന ആവശ്യവും സിൽക്ക് നിരാകരിച്ചു. ഭൂമി തിരിച്ചെടുക്കാനായി കളക്ടർക്കും വ്യവസായ വകുപ്പ് അധികൃതർക്കും പോർട്ട് കത്ത് നൽകിയിട്ടുണ്ട്. അടുത്തിടെ തുറമുഖം സന്ദർശിച്ച വ്യവസായ, തുറമുഖ വകുപ്പ് സെക്രട്ടറിമാർ ഇത് സംബന്ധിച്ച റിപ്പോർട്ട് സർക്കാറിന് സമർപ്പിച്ചിട്ടുമുണ്ട്.

MANNAN
s
kuttikkoora
റവ. മനോജ് പി. മാത്യു സി.എസ്.ഐ. ചർച്ച്, ചോമ്പാല
rc
rc2
g
b
f
w
a
ayur
MN
ayur
ayur
ayur
ayur
NIS
lr
ne
n
VAIDU

വാർത്തകൾ പ്രസിദ്ധീകരിക്കാൻ

9895745432 8714910399

കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത്‌ ജോയിൻ ചെയ്‌താലും .

Join WhatsApp Group

Related Articles

N
NIS
N
VAIDU