പ്രസവത്തിനിടെ കുഞ്ഞ് മരിച്ചു: പുനലൂർ താലൂക്ക് ആശുപത്രിക്കെതിരെ ചികിത്സാപ്പിഴവും കൈക്കൂലി ആരോപണവും

പ്രസവത്തിനിടെ കുഞ്ഞ് മരിച്ചു: പുനലൂർ താലൂക്ക് ആശുപത്രിക്കെതിരെ ചികിത്സാപ്പിഴവും കൈക്കൂലി ആരോപണവും
പ്രസവത്തിനിടെ കുഞ്ഞ് മരിച്ചു: പുനലൂർ താലൂക്ക് ആശുപത്രിക്കെതിരെ ചികിത്സാപ്പിഴവും കൈക്കൂലി ആരോപണവും
Share  
എഴുത്ത്

News desk

2026 Sep 09, 02:51 PM
BSS
mn
sh
ash
m
KKN
NANU
REMA
MN
kunh
SHALINI
bhagyalakshmi
RUBI
S
mod
ln
nis
jj
SR
Adv .Lathikasreenivas
pr
riji
s
dr
RM

​കൊല്ലം: പുനലൂർ താലൂക്ക് ആശുപത്രിയിൽ പ്രസവത്തിനിടെ നവജാതശിശു മരിച്ച സംഭവത്തിൽ ജീവനക്കാർക്കെതിരെ ചികിത്സാപ്പിഴവും കൈക്കൂലി ആരോപണവുമായി കുടുംബം. പുനലൂർ സ്വദേശികളായ അനൂപ്-സുധി ദമ്പതികളുടെ കുഞ്ഞാണ് ഇന്ന് പുലർച്ചെയോടെ മരിച്ചത്. ഭാര്യയെ ഇന്നലെ പുലർച്ചെ ഓപ്പറേഷൻ തിയേറ്ററിൽ പ്രവേശിപ്പിച്ചിട്ടും സങ്കീർണ്ണതകളെക്കുറിച്ച് അറിയിച്ചില്ലെന്നും ഡോക്ടർ 2,500 രൂപ കൈക്കൂലി വാങ്ങിയെന്നും അനൂപ് ആരോപിച്ചു. മുൻകൂട്ടി വിവരം അറിയിച്ചിരുന്നെങ്കിൽ മറ്റൊരു ആശുപത്രിയിലേക്ക് മാറ്റുമായിരുന്നുവെന്നും കുഞ്ഞിനെ കാണിക്കാൻ പോലും തയ്യാറായില്ലെന്നും പിതാവ് പറഞ്ഞു.


​അതേസമയം ആശുപത്രി അധികൃതർ ആരോപണങ്ങൾ നിഷേധിച്ചിട്ടുണ്ട്. സംഭവത്തിൽ പുനലൂർ പോലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. പോസ്റ്റ്‌മോർട്ടത്തിനായി കുഞ്ഞിന്റെ മൃതദേഹം പാരിപ്പള്ളി മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി. സംഭവത്തിൽ പ്രതിഷേധിച്ച് ഡിവൈഎഫ്ഐ പ്രവർത്തകർ സൂപ്രണ്ടിനെ ഉപരോധിച്ചു. അതിനിടെ, പേരൂർക്കട ജില്ലാ ആശുപത്രിയിലെ ചികിത്സാപ്പിഴവ് ആരോപണത്തിൽ സൂപ്രണ്ട് ഇന്ന് പ്രാഥമിക അന്വേഷണ റിപ്പോർട്ട് ഡിഎംഒയ്ക്ക് കൈമാറും. ആശുപത്രി അധികൃതർക്ക് വീഴ്ച സംഭവിച്ചിട്ടില്ലെന്നാണ് സൂചന.

MANNAN
s
kuttikkoora
റവ. മനോജ് പി. മാത്യു സി.എസ്.ഐ. ചർച്ച്, ചോമ്പാല
rc
rc2
g
b
f
w
a
ayur
MN
ayur
ayur
ayur
ayur
NIS
lr
ne
n
VAIDU

വാർത്തകൾ പ്രസിദ്ധീകരിക്കാൻ

9895745432 8714910399

കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത്‌ ജോയിൻ ചെയ്‌താലും .

Join WhatsApp Group

Related Articles

N
NIS
N
VAIDU