കോഴിക്കോട്: മാനാഞ്ചിറ-മലാപറമ്പ് റോഡിലെ ഫുട്പാത്തിന് താഴെ വാട്ടർ അതോറിറ്റി സ്ഥാപിച്ച പുതിയ കുടിവെള്ള പൈപ്പുകളിൽ സമീപ കെട്ടിടങ്ങളിൽ നിന്നുള്ള മലിനജലം കലരാൻ സാധ്യതയുണ്ടെന്ന പരാതിയിൽ അടിയന്തര സാങ്കേതിക പരിശോധന നടത്താൻ മനുഷ്യാവകാശ കമ്മീഷൻ നിർദ്ദേശം നൽകി. പൈപ്പുകളിൽ ചോർച്ചയോ മറ്റ് സാങ്കേതിക അപാകതകളോ ഉണ്ടോയെന്നും മലിനജലവുമായി സമ്പർക്കമുണ്ടാകാനുള്ള സാധ്യതയുണ്ടോയെന്നും പരിശോധിക്കണമെന്ന് കമ്മീഷൻ ജുഡീഷ്യൽ അംഗം കെ. ബൈജുനാഥ് വാട്ടർ അതോറിറ്റി എക്സിക്യൂട്ടീവ് എഞ്ചിനീയറോട് ആവശ്യപ്പെട്ടു. പൊതുജനാരോഗ്യവും ജീവനും സംരക്ഷിക്കുന്നതിനുള്ള അടിയന്തര നടപടികൾ സ്വീകരിക്കണം.
ഫുട്പാത്തിന് താഴെയുള്ള നിലവിലെ ഡക്ടിൽ നിന്നും കുടിവെള്ള പൈപ്പുകൾ ശാസ്ത്രീയവും സുരക്ഷിതവുമായ രീതിയിൽ പുനഃസ്ഥാപിക്കാനുള്ള സാധ്യത പരിശോധിക്കണമെന്നും കമ്മീഷൻ നിർദ്ദേശിച്ചിട്ടുണ്ട്. കുടിവെള്ള വിതരണ പൈപ്പുകളിലേക്ക് മലിനജലം പ്രവേശിച്ചാൽ അത് വീടുകൾ, ആശുപത്രികൾ, വിദ്യാലയങ്ങൾ എന്നിവയിലെ ശുദ്ധജല ലഭ്യതയെയും ആരോഗ്യത്തെയും ഗുരുതരമായി ബാധിക്കുമെന്ന പത്രവാർത്തകളും പരാതികളും അതീവ ഗൗരവത്തോടെയാണ് കമ്മീഷൻ കാണുന്നത്.
വാർത്തകൾ പ്രസിദ്ധീകരിക്കാൻ
9895745432 8714910399കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത് ജോയിൻ ചെയ്‌താലും .
Join WhatsApp Group























































