കോഴിക്കോട്: 2020 ആഗസ്റ്റ് ഏഴിന് കരിപ്പൂർ വിമാനത്താവളത്തിലുണ്ടായ വിമാനാപകടത്തിൽ മരിച്ചവരുടെയും പരുക്കേറ്റവരുടെയും നഷ്ടപരിഹാരവുമായി ബന്ധപ്പെട്ട ഹരജികൾ സുപ്രീം കോടതി ഇന്ന് അന്തിമവാദത്തിനായി പരിഗണിക്കും. ദുബൈയിൽ നിന്നെത്തിയ എയർ ഇന്ത്യ എക്സ്പ്രസ് വിമാനം റൺവേയിൽ നിന്ന് തെന്നിമാറി ഉണ്ടായ അപകടത്തിൽ 22 പേർ മരിക്കുകയും 166 പേർക്ക് പരുക്കേൽക്കുകയും ചെയ്തിരുന്നു. ഈ അപകടത്തിൽപ്പെട്ട ഇരകളും ബന്ധുക്കളുമാണ് അർഹമായ ധനസഹായം ആവശ്യപ്പെട്ട് പരമോന്നത കോടതിയെ സമീപിച്ചത്.
മോണ്ട്രിയൽ കൺവെൻഷനും 1972-ലെ ക്യാരേജ് എയർ ആക്ടും അനുശാസിക്കുന്ന അന്താരാഷ്ട്ര നിലവാരത്തിലുള്ള ഉയർന്ന നഷ്ടപരിഹാരം നൽകണമെന്നാണ് ഹരജിക്കാരുടെ പ്രധാന ആവശ്യം. അപകടത്തിന് ശേഷം എയർ ഇന്ത്യ നൽകിയ തുക താൽക്കാലിക ആശ്വാസം മാത്രമാണെന്നും നിയമപ്രകാരം ലഭിക്കേണ്ട തുക ലഭിച്ചിട്ടില്ലെന്നും ഇവർ ചൂണ്ടിക്കാട്ടുന്നു. അന്താരാഷ്ട്ര ഉടമ്പടിയുടെ വ്യവസ്ഥകൾക്കനുസൃതമായി നഷ്ടപരിഹാരം നൽകാൻ വിമാനക്കമ്പനിക്ക് ബാധ്യതയുണ്ടോ എന്ന നിർണായക നിയമപ്രശ്നമാണ് കോടതി പരിശോധിക്കുന്നത്. ഭാവിയിലെ വിമാനാപകട കേസ് വിധികൾക്കും നിർണായകമാകുന്ന കേസിൽ മുതിർന്ന അഭിഭാഷകരായ കൃഷ്ണൻ വേണുഗോപാൽ, ചിദംബരേഷ്, കോടോത് ശ്രീധരൻ തുടങ്ങി പ്രമുഖരുടെ നിരയാണ് ഹരജിക്കാർക്കായി ഹാജരാകുന്നത്.
വാർത്തകൾ പ്രസിദ്ധീകരിക്കാൻ
9895745432 8714910399കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത് ജോയിൻ ചെയ്‌താലും .
Join WhatsApp Group























































