തിരുവനന്തപുരം: കനത്ത ചൂടിനിടെ സംസ്ഥാനത്ത് ഇന്നലെ രാത്രി അസാധാരണമായ രീതിയിൽ ഒന്നിലധികം തവണ ലോഡ്ഷെഡ്ഡിങ് ഏർപ്പെടുത്തി. വൈകിട്ട് ആറിനും രാത്രി 12നും ഇടയിൽ അരമണിക്കൂർ നിയന്ത്രണം ഉണ്ടാകുമെന്നാണ് അറിയിച്ചിരുന്നതെങ്കിലും മിക്ക ജില്ലകളിലും രണ്ടുതവണയിലേറെ വൈദ്യുതി മുടങ്ങി. കണ്ണൂർ ഉൾപ്പെടെയുള്ള ചില പ്രദേശങ്ങളിൽ രാത്രി 12 മണിക്കുശേഷവും നിയന്ത്രണം തുടർന്നത് ജനങ്ങളെ വലച്ചു. സംസ്ഥാനത്ത് ചുരുങ്ങിയ സമയത്തിനുള്ളിൽ ഒന്നിൽകൂടുതൽ തവണ വൈദ്യുതി നിയന്ത്രണം ഉണ്ടാകുന്നത് ഇതാദ്യമാണ്.
അതിനിടെ, കടുത്ത വൈദ്യുതി പ്രതിസന്ധി വിലയിരുത്താൻ വൈദ്യുതി മന്ത്രി സണ്ണി ജോസഫ് വിളിച്ചുചേർത്ത ഉന്നതതല യോഗം ഇന്ന് രാവിലെ 11-ന് മന്ത്രിയുടെ ചേംബറിൽ ചേരും. കെ.എസ്.ഇ.ബി. ചെയർമാൻ എം.ജി. രാജമാണിക്യവും മുതിർന്ന ഉദ്യോഗസ്ഥരും പങ്കെടുക്കുന്ന യോഗത്തിൽ, കൂടിയ വിലയ്ക്ക് വൈദ്യുതി വാങ്ങാനുള്ള നടപടികൾ വേഗത്തിലാക്കാനും റെഗുലേറ്ററി കമ്മീഷന് ആവശ്യമുള്ള രേഖകൾ കൈമാറാനും തീരുമാനമെടുക്കും. കൂടാതെ, ഡാമുകളിലെ ജലനിരപ്പ് പരിശോധിച്ച് ആഭ്യന്തര ഉൽപ്പാദനം വർധിപ്പിക്കാനുള്ള സാധ്യതകളും തേടും. നിലവിലെ സാഹചര്യത്തിൽ ഈ മാസം പകുതിവരെയെങ്കിലും രാത്രികാല വൈദ്യുതി നിയന്ത്രണം തുടരേണ്ടിവരുമെന്നാണ് കെ.എസ്.ഇ.ബി.യുടെ പ്രാഥമിക വിലയിരുത്തൽ.
വാർത്തകൾ പ്രസിദ്ധീകരിക്കാൻ
9895745432 8714910399കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത് ജോയിൻ ചെയ്‌താലും .
Join WhatsApp Group























































