വടകര: വടകര ബൈപ്പാസിൽ അടയ്ക്കാത്തെരു-ലിങ്ക് റോഡ് ജങ്ഷനുകളെ ബന്ധിപ്പിക്കുന്ന പാലം നിർമാണത്തിന്റെ ഭാഗമായി ജില്ലാ ആശുപത്രി റോഡിലേക്ക് പ്രവേശിക്കാനുള്ള യു-ടേൺ അടച്ചു. ഇതോടെ ജില്ലാ ആശുപത്രി, മേമുണ്ട, വില്യാപ്പള്ളി ഭാഗങ്ങളിലേക്കുള്ള വാഹനങ്ങൾ അടയ്ക്കാത്തെരു വഴി മാത്രം തിരിച്ചുവിട്ടത് പ്രദേശത്ത് രൂക്ഷമായ ഗതാഗതക്കുരുക്കിന് കാരണമായി. അടയ്ക്കാത്തെരു വ്യാപാരികളുടെ ലോറികളും സദാസമയവും ഉണ്ടാകുന്നതിനാൽ വഴിയിലെ തടസ്സം ഇരട്ടിയായിട്ടുണ്ട്.
നേരത്തെ കളക്ടറുടെയും കെ.കെ. രമ എം.എൽ.എ.യുടെയും സാന്നിധ്യത്തിൽ ചേർന്ന യോഗത്തിൽ, ലിങ്ക് റോഡ് ജങ്ഷനിലെ ഉയരപ്പാതയ്ക്ക് അടിയിൽ അട്ടിയിട്ടിരിക്കുന്ന കോൺക്രീറ്റ് പാനലുകൾ നീക്കംചെയ്ത് ബദൽ വഴിയൊരുക്കാൻ തീരുമാനിച്ചിരുന്നു. എന്നാൽ മുന്നറിയിപ്പില്ലാതെ പൈലിങ് ജോലികൾക്കായി തിങ്കളാഴ്ച വൈകീട്ട് നിലവിലെ വഴി അടച്ചിട്ടും ബദൽപാത തുറക്കാൻ നടപടിയുണ്ടായില്ല. കോൺക്രീറ്റ് പാനലുകൾ നീക്കി ഉയരപ്പാതയ്ക്കടിയിലൂടെ വേഗത്തിൽ ഗതാഗതം പുനഃസ്ഥാപിക്കണമെന്നാണ് നാട്ടുകാരുടെയും യാത്രക്കാരുടെയും ആവശ്യം.
വാർത്തകൾ പ്രസിദ്ധീകരിക്കാൻ
9895745432 8714910399കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത് ജോയിൻ ചെയ്‌താലും .
Join WhatsApp Group























































