വടകര: പതിയാരക്കരയിൽ ഡി.വൈ.എഫ്.ഐ. മേഖലാ ജോയിന്റ് സെക്രട്ടറി വിനൂപിനെ ആക്രമിച്ച ലഹരിമാഫിയാസംഘത്തെ അറസ്റ്റുചെയ്യണമെന്നാവശ്യപ്പെട്ട് ഡി.വൈ.എഫ്.ഐ. നടത്തിയ വടകര പോലീസ് സ്റ്റേഷൻ മാർച്ചിൽ കടുത്ത സംഘർഷവും ലാത്തിച്ചാർജും. ബാരിക്കേഡ് ഇളക്കിമാറ്റി സ്റ്റേഷൻ വളപ്പിലേക്ക് ഓടിക്കയറിയ പ്രവർത്തകരും പോലീസും തമ്മിൽ ഏറ്റുമുട്ടി. സംഭവത്തിൽ ഒരു സിവിൽ പോലീസ് ഓഫീസർക്കും അഞ്ച് ഡി.വൈ.എഫ്.ഐ. ഭാരവാഹികൾക്കും പരിക്കേറ്റു. സി.പി.ഒ. ബിജു, ഡി.വൈ.എഫ്.ഐ. ബ്ലോക്ക് സെക്രട്ടറി ഷിജിൻ നെല്ലിയുള്ളതിൽ ഉൾപ്പെടെയുള്ളവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
തിരുവോണനാളിൽ നടന്ന ആക്രമണത്തിൽ നടപടി വൈകുന്നതിൽ പ്രതിഷേധിച്ചായിരുന്നു ചൊവ്വാഴ്ച വൈകീട്ട് മാർച്ച് സംഘടിപ്പിച്ചത്. പോലീസിന്റെ കണ്മുന്നിൽവെച്ച് പ്രവർത്തകർ ബാരിക്കേഡ് തകർത്ത് അകത്തുകടന്നതോടെ സ്ഥിതി നിയന്ത്രണതീതമായി. തുടർന്ന് ഒരു മണിക്കൂറോളം സ്റ്റേഷൻ മുറ്റത്ത് ഉപരോധവും പ്രകോപനപരമായ മുദ്രാവാക്യവിളികളും നടന്നു. ഒടുവിൽ ഡിവൈ.എസ്.പി. കെ.കെ. ബിജുവുമായി നേതാക്കൾ നടത്തിയ ചർച്ചയിൽ പ്രതികളെ ഉടൻ അറസ്റ്റുചെയ്യുമെന്ന് ഉറപ്പുലഭിച്ചതിനെത്തുടർന്നാണ് പ്രതിഷേധം അവസാനിപ്പിച്ചത്.
വാർത്തകൾ പ്രസിദ്ധീകരിക്കാൻ
9895745432 8714910399കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത് ജോയിൻ ചെയ്‌താലും .
Join WhatsApp Group























































