കൊയിലാണ്ടി: ചെങ്ങോട്ടുകാവ് ഗ്രാമപ്പഞ്ചായത്ത് ലക്ഷങ്ങൾ ചെലവഴിച്ച് റെയിൽവേ മേൽപ്പാലത്തിനടിയിൽ നിർമിച്ച വഴിയോര വിശ്രമകേന്ദ്രം യാത്രക്കാർക്ക് ഉപകാരപ്പെടാതെ അടഞ്ഞുകിടക്കുന്നു. നിർമാണം പൂർത്തിയായി മൂന്നുവർഷമായിട്ടും ആർക്കും കാണാൻപോലും സാധിക്കാത്തവിധം വിജനമായ സ്ഥലത്ത് നിർമിച്ചതും കുടിവെള്ള ലഭ്യതയില്ലാത്തതുമാണ് പദ്ധതി തിരിച്ചടിയാകാൻ കാരണം. ശുചിത്വമിഷന്റെയും കേന്ദ്ര ധനകാര്യകമ്മിഷന്റെയും ഗ്രാന്റുകൾ ഉൾപ്പെടെ 12 ലക്ഷം രൂപ ചെലവഴിച്ചാണ് ശൗചാലയവും മുലയൂട്ടൽ കേന്ദ്രവും അടങ്ങിയ കെട്ടിടം പണിതത്. എന്നാൽ സമീപത്തെ കിണറ്റിലെ വെള്ളം ഉപയോഗശൂന്യമാണെന്ന് ലാബ് പരിശോധനയിൽ തെളിഞ്ഞതോടെ ജലലഭ്യത തടസ്സപ്പെടുകയായിരുന്നു.
ദേശീയപാതയോരത്തോ ബൈപ്പാസിലോ ഉള്ള യാത്രക്കാർക്ക് കാണാൻ സാധിക്കാത്തവിധം മറഞ്ഞുകിടക്കുന്ന കെട്ടിടത്തിലേക്ക് ഇതുവരെ ഒരു വഴിയാത്രക്കാരൻ പോലും എത്തിയിട്ടില്ല. നിലവിൽ ഈ കെട്ടിടത്തിന്റെ പരിസരത്താണ് ഹരിതകർമസേന ശേഖരിക്കുന്ന പ്ലാസ്റ്റിക് മാലിന്യങ്ങൾ സൂക്ഷിച്ചിരിക്കുന്നത്. അതേസമയം, പ്രധാനപാതയോരത്ത് അനുയോജ്യമായ സ്ഥലം കണ്ടെത്തി വിശ്രമകേന്ദ്രം പുതിയതായി നിർമിക്കാനാണ് നീക്കമെന്ന് ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് കെ.എൻ. ഭാസ്കരൻ അറിയിച്ചു. അതിനുശേഷമേ നിലവിലെ കെട്ടിടം മൃഗാശുപത്രി, ഹോമിയോ ഡിസ്പെൻസറി അല്ലെങ്കിൽ വില്ലേജ് ഓഫീസ് തുടങ്ങിയ മറ്റ് ആവശ്യങ്ങൾക്ക് കൈമാറുന്ന കാര്യം പരിശോധിക്കൂ.
വാർത്തകൾ പ്രസിദ്ധീകരിക്കാൻ
9895745432 8714910399കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത് ജോയിൻ ചെയ്‌താലും .
Join WhatsApp Group























































