തിരുവനന്തപുരം: ചിറയൻകീഴ് കോൺഗ്രസിലെ തമ്മിലടിക്ക് പിന്നിലെ പ്രധാനിയായ പാളയം പ്രദീപിനെ പേഴ്‌സണൽ സ്റ്റാഫിൽ ഉൾപ്പെടുത്താനുള്ള രമ്യ ഹരിദാസ് എം.എൽ.എയുടെ നീക്കത്തിൽ പാർട്ടി പ്രാദേശിക നേതാക്കൾക്കിടയിൽ കടുത്ത അമർഷം. പാർട്ടി അച്ചടക്കലംഘനത്തിന്റെ പേരിൽ സസ്പെൻഡ് ചെയ്ത പ്രദീപിനെ സ്റ്റാഫാക്കാനുള്ള നീക്കവുമായി എം.എൽ.എ മുന്നോട്ട് പോയാൽ പ്രതിഷേധം ശക്തമാക്കാനാണ് ഇവരുടെ തീരുമാനം. പ്രദീപിനെ മേയ് 21 മുതൽ മുൻകാല പ്രാബല്യത്തോടെ പേഴ്‌സണൽ സ്റ്റാഫിൽ നിയമിക്കണമെന്ന് ആവശ്യപ്പെട്ട് രമ്യ നിയമസഭാ സെക്രട്ടറിയുടെ ഓഫീസിൽ കത്ത് നൽകിയെങ്കിലും മുൻകാല പ്രാബല്യത്തിൽ നിയമനം നൽകാനാകില്ലെന്ന് വ്യക്തമാക്കി സ്പീക്കർ തിരുവഞ്ചൂർ രാധാകൃഷ്ണൻ കത്ത് മടക്കി. ചിറയിൻകീഴിൽ സംഘർഷം നടന്ന ദിവസത്തെ തീയതിയിൽ തയ്യാറാക്കിയ കത്താണ് നിയമസഭയിൽ സമർപ്പിച്ചത്. എന്നാൽ, രമ്യ വീണ്ടും ഇക്കാര്യമുന്നയിച്ച് കത്ത് നൽകിയേക്കുമെന്നാണ് സൂചന.
അതേസമയം, സംഘർഷവുമായി ബന്ധപ്പെട്ട് അന്വേഷണ കമ്മീഷന് മുന്നിൽ രമ്യ ഹരിദാസ് മൊഴി നൽകാത്തതിനാൽ അവർക്കെതിരെ നിലവിൽ നടപടിയുണ്ടാകില്ല. വെള്ളിയാഴ്ച രാത്രി എം.എൽ.എയും പ്രാദേശിക കോൺഗ്രസ് നേതാക്കളും പങ്കെടുത്ത ഔദ്യോഗിക യോഗത്തിൽ അച്ചടക്കനടപടി നേരിടുന്ന പാളയം പ്രദീപ് പങ്കെടുത്തതാണ് തർക്കങ്ങളുടെ തുടക്കം. യോഗത്തിൽ പങ്കെടുത്ത് ചില കരാറുകാർക്ക് പ്രദീപ് നിർദ്ദേശം നൽകിയതിനെ പ്രാദേശിക നേതാക്കൾ എതിർത്തിരുന്നു. ഈ ദൃശ്യങ്ങൾ എം.എൽ.എ തന്നെ വാട്സ്ആപ്പ് ഗ്രൂപ്പിൽ പങ്കുവെച്ചതോടെ നേതാവായ സജാദ് ഗ്രൂപ്പിൽ ചോദ്യം ചെയ്തു. തുടർന്ന് രമ്യാ ഹരിദാസും സംഘവും സജാദിന്റെ വീട്ടിലെത്തുകയും, വിവരമറിഞ്ഞ് ജില്ലാ പഞ്ചായത്ത് അംഗം സജിത് മുട്ടമ്പലവും മറ്റുള്ളവരും സ്ഥലത്തെത്തിയതോടെ തർക്കം കൈയാങ്കളിയിൽ കലാശിക്കുകയുമായിരുന്നു.
വാർത്തകൾ പ്രസിദ്ധീകരിക്കാൻ
9895745432 8714910399കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത് ജോയിൻ ചെയ്‌താലും .
Join WhatsApp Group























































