കനത്ത ചൂടും പവർക്കട്ടും: ജാഗ്രതാ നിർദേശങ്ങളുമായി അധികൃതർ

കനത്ത ചൂടും പവർക്കട്ടും: ജാഗ്രതാ നിർദേശങ്ങളുമായി അധികൃതർ
കനത്ത ചൂടും പവർക്കട്ടും: ജാഗ്രതാ നിർദേശങ്ങളുമായി അധികൃതർ
Share  
എഴുത്ത്

News desk

2026 Sep 08, 08:58 AM
BSS
mn
sh
ash
m
KKN
NANU
REMA
MN
kunh
SHALINI
bhagyalakshmi
RUBI
S
mod
ln
nis
jj
SR
Adv .Lathikasreenivas
pr
riji
s
dr
RM

തിരുവനന്തപുരം: സംസ്ഥാനത്ത് കനത്ത ചൂടിനൊപ്പം വൈദ്യുതി നിയന്ത്രണവും കടുബോധമായതോടെ ജനജീവിതം ദുസ്സഹമാകുന്നു. പവർ എക്‌സ്‌ചേഞ്ച് വഴിയുള്ള വൈദ്യുതി ലഭ്യതക്കുറവും ഗ്രിഡ് ഫ്രീക്വൻസിയിലെ ഇടിവുമാണ് പ്രതിസന്ധി രൂക്ഷമാക്കിയത്. പലയിടങ്ങളിലും അരമണിക്കൂറിലധികമാണ് പവർക്കട്ട് ഏർപ്പെടുത്തിയിരിക്കുന്നത്. അതിനിടെ, വരുന്ന ബുധനാഴ്ച വരെ സാധാരണയേക്കാൾ 3 മുതൽ 4 ഡിഗ്രി സെൽഷ്യസ് വരെ താപനില ഉയരുമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് മുന്നറിയിപ്പ് നൽകി. എങ്കിലും മറ്റന്നാൾ മുതൽ മഴയ്ക്ക് സാധ്യതയുമുണ്ട്.


​സൂര്യാഘാതം, സൂര്യാതപം, നിർജലീകരണം എന്നിവ ഒഴിവാക്കാൻ പൊതുജനങ്ങൾ കർശന ജാഗ്രത പാലിക്കണമെന്ന് അധികൃതർ വ്യക്തമാക്കുന്നു. പകൽ 11 മണി മുതൽ വൈകീട്ട് 3 മണി വരെയുള്ള സമയത്ത് നേരിട്ട് വെയിലേൽക്കുന്നത് പരമാവധി ഒഴിവാക്കണം. പൊതുപരിപാടികളും സമ്മേളനങ്ങളും കഴിവതും ഈ സമയത്ത് നടത്തരുത്. ദാഹമില്ലെങ്കിലും ആവശ്യത്തിന് ശുദ്ധജലം കുടിക്കാൻ ശ്രദ്ധിക്കണം. പുറത്തിറങ്ങുമ്പോൾ കുട, തൊപ്പി, പാദരക്ഷകൾ എന്നിവ ഉപയോഗിക്കുന്നതിനൊപ്പം അയഞ്ഞ ഇളംനിറത്തിലുള്ള കോട്ടൺ വസ്ത്രങ്ങൾ ധരിക്കാനും നിർദേശമുണ്ട്. അതേസമയം നിർജലീകരണത്തിന് കാരണമാകുന്ന മദ്യം, കാപ്പി, ചായ, കാർബണേറ്റഡ് സോഫ്റ്റ് ഡ്രിങ്കുകൾ എന്നിവ പകൽസമയത്ത് പൂർണമായി ഒഴിവാക്കേണ്ടതാണ്.


​ഭക്ഷണക്രമത്തിൽ പഴങ്ങളും പച്ചക്കറികളും ധാരാളമായി ഉൾപ്പെടുത്തുകയും ORS ലായനി, സംഭാരം എന്നിവയുടെ ഉപയോഗം പ്രോത്സാഹിപ്പിക്കുകയും വേണം. നിർമാണത്തൊഴിലാളികൾ, കർഷകത്തൊഴിലാളികൾ, വഴിയോരക്കച്ചവടക്കാർ, ഓൺലൈൻ ഡെലിവറി ജീവനക്കാർ എന്നിവരുടെ ജോലി സമയത്തിൽ ആവശ്യമായ ക്രമീകരണം വരുത്തുകയും വിശ്രമം ഉറപ്പാക്കുകയും ചെയ്യണം. കിടപ്പുരോഗികൾ, പ്രായമായവർ, ഗർഭിണികൾ, കുട്ടികൾ, ഭിന്നശേഷിക്കാർ എന്നിവർ ഉച്ചവെയിലടിക്കുന്നത് ഒഴിവാക്കാൻ പ്രത്യേക ശ്രദ്ധ നൽകേണ്ടതുണ്ട്.


​വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ വിദ്യാർത്ഥികൾക്ക് കുടിവെള്ളവും ക്ലാസ് മുറികളിൽ വായുസഞ്ചാരവും ഉറപ്പാക്കണം. വെയിലേൽക്കുന്ന അസംബ്ലികളും മറ്റ് പരിപാടികളും ഒഴിവാക്കുകയോ സമയക്രമീകരണം നടത്തുകയോ വേണം. വിപണികൾ, മാലിന്യനിക്ഷേപ കേന്ദ്രങ്ങൾ, വനമേഖലകൾ എന്നിവിടങ്ങളിൽ തീപിടിത്തത്തിനും കാട്ടുതീക്കും സാധ്യതയുള്ളതിനാൽ ഫയർ ഓഡിറ്റും ജാഗ്രതയും പുലർത്തേണ്ടതാണ്. കന്നുകാലികളെ ഉച്ചവെയിലിൽ മേയാൻ വിടുന്നതും വളർത്തുമൃഗങ്ങളെ വെയിലത്ത് കെട്ടിയിടുന്നതും ഒഴിവാക്കാനും പാർക്ക് ചെയ്ത വാഹനങ്ങളിൽ കുട്ടികളെയോ മൃഗങ്ങളെയോ തനിച്ചിരുത്തി പോകരുതെന്നും അധികൃതർ മുന്നറിയിപ്പ് നൽകുന്നു. ശാരീരിക അസ്വസ്ഥതകൾ അനുഭവപ്പെട്ടാൽ ഉടൻ വിശ്രമിക്കുകയും അടിയന്തര വൈദ്യസഹായം തേടുകയും ചെയ്യുക.

MANNAN
s
kuttikkoora
റവ. മനോജ് പി. മാത്യു സി.എസ്.ഐ. ചർച്ച്, ചോമ്പാല
rc
rc2
g
b
f
w
a
ayur
MN
ayur
ayur
ayur
ayur
NIS
lr
ne
n
VAIDU

വാർത്തകൾ പ്രസിദ്ധീകരിക്കാൻ

9895745432 8714910399

കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത്‌ ജോയിൻ ചെയ്‌താലും .

Join WhatsApp Group

Related Articles

N
NIS
N
VAIDU