കോഴിക്കോട്: ഇക്കഴിഞ്ഞ ജൂലൈ, ഓഗസ്റ്റ് മാസങ്ങളിലുണ്ടായ കനത്ത മഴയിലും പ്രളയത്തിലും സംസ്ഥാനത്ത് വ്യാപകമായി കൃഷിനാശം സംഭവിച്ച സാഹചര്യത്തിൽ, മണ്ണൊലിപ്പുണ്ടായ സ്ഥലങ്ങളിൽ വീണ്ടും കൃഷി സാധ്യമാണോ എന്നും മണ്ണിന്റെ ഫലഭൂയിഷ്ഠത നഷ്ടപ്പെട്ടിട്ടുണ്ടോ എന്നും പരിശോധിക്കാൻ കൃഷിവകുപ്പ് തീരുമാനിച്ചു. ഇതിനായി രൂപീകരിച്ച സ്പെഷ്യൽ ടാസ്ക് ഫോഴ്സ് വിഷയത്തിൽ പഠനം നടത്തും. കൃഷിനാശം കണക്കാക്കലും പുനഃകൃഷി ആസൂത്രണം ചെയ്യലുമാണ് ടാസ്ക് ഫോഴ്സിന്റെ പ്രധാന ചുമതലകൾ. കൃഷിവകുപ്പ് സ്പെഷ്യൽ സെക്രട്ടറി ടി.വി. സുഭാഷ് ചെയർമാനായ സമിതിയിൽ കൃഷി, റവന്യു, തദ്ദേശ സ്വയംഭരണ വകുപ്പ് പ്രതിനിധികളും കാർഷിക സർവകലാശാല വിദഗ്ധരും അംഗങ്ങളാണ്.
മണ്ണിന്റെ ഫലഭൂയിഷ്ഠത തിരിച്ചുപിടിക്കാനുള്ള മാർഗങ്ങൾ നിർദേശിക്കുന്നതിനൊപ്പം കർഷകർക്ക് ആവശ്യമായ വിത്തുകൾ, നടീൽ വസ്തുക്കൾ, ഡോളമൈറ്റ്, കുമ്മായം തുടങ്ങിയവ ലഭ്യമാക്കുന്നതിനുള്ള ചെലവുകളും സമിതി കണക്കാക്കും. അഗ്രിസ്റ്റാക്ക് ഡാറ്റ മാപ്പിംഗ് തടസ്സങ്ങൾ കാരണം വിള ഇൻഷുറൻസ് നേടാൻ കഴിയാത്ത കർഷകരുടെ പ്രശ്നങ്ങൾ പരിശോധിക്കാനും നിർദേശമുണ്ട്. പ്രകൃതിക്ഷോഭം മൂലമുണ്ടായ നഷ്ടങ്ങൾക്ക് അർഹമായ ധനസഹായവും ഇൻഷുറൻസ് പരിരക്ഷയും കൃഷി പുനരാരംഭിക്കുന്നതിനാവശ്യമായ സഹായങ്ങളും ലഭ്യമാക്കുമെന്ന് കൃഷിമന്ത്രിയും വ്യക്തമാക്കി. പ്രാഥമിക കണക്കുകൾ പ്രകാരം സംസ്ഥാനത്ത് 45,000-ത്തിലധികം കർഷകരെ ബാധിച്ച പ്രകൃതിക്ഷോഭത്തിൽ 129 കോടിയിലധികം രൂപയുടെ കൃഷിനാശമാണ് സംഭവിച്ചിട്ടുള്ളത്.
വാർത്തകൾ പ്രസിദ്ധീകരിക്കാൻ
9895745432 8714910399കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത് ജോയിൻ ചെയ്‌താലും .
Join WhatsApp Group























































