കോഴിക്കോട്: സംസ്ഥാനത്ത് ഡ്രൈവിംഗ് ലൈസൻസിന് അപേക്ഷിക്കുന്നവരുടെ എണ്ണം വർധിച്ച സാഹചര്യത്തിൽ പ്രതിദിന സ്ലോട്ടുകളുടെ എണ്ണം ഇനിയും വർധിപ്പിക്കാൻ മോട്ടോർ വാഹന വകുപ്പ് ഗതാഗത കമ്മീഷണർക്ക് അനുമതി നൽകി. അപേക്ഷകരുടെ കാത്തിരിപ്പ് സമയം കുറയ്ക്കുന്നതിനായി പ്രതിദിന സ്ലോട്ടുകളുടെ എണ്ണം 40-ൽ നിന്ന് 50 ആയി ജൂലൈയിൽ ഗതാഗത കമ്മീഷണർ ഉയർത്തിയിരുന്നു. മൂന്നു മാസത്തേക്ക് താത്കാലികമായി നടപ്പിലാക്കിയ ഈ സംവിധാനം, അപേക്ഷകരുടെ തിരക്ക് കുറയാത്ത സാഹചര്യത്തിൽ ഇനിയും വർധിപ്പിക്കാനാണ് അനുമതി നൽകിയിരിക്കുന്നത്.
പുതിയ ഡ്രൈവിംഗ് ടെസ്റ്റ് അപേക്ഷകർക്ക് 30 ദിവസത്തിനകവും റീ-ടെസ്റ്റ് അപേക്ഷകർക്ക് എട്ടു ദിവസത്തിനകവും സ്ലോട്ടുകൾ ലഭ്യമാക്കുക എന്ന ലക്ഷ്യത്തോടെയാണ് ജൂലൈയിൽ സ്ലോട്ടുകൾ വർധിപ്പിച്ചത്. തിരക്ക് നിയന്ത്രണവിധേയമാകുന്നത് വരെ ആവശ്യമെങ്കിൽ സ്ലോട്ടുകളുടെ എണ്ണം വീണ്ടും കൂട്ടാനാണ് മോട്ടോർ വാഹന വകുപ്പ് ലക്ഷ്യമിടുന്നത്. ജൂലൈ മുതൽ ആഴ്ചയിൽ അഞ്ച് പ്രവൃത്തിദിനങ്ങളിലും ഡ്രൈവിംഗ് ടെസ്റ്റുകളും ലേണേഴ്സ് ലൈസൻസ് ടെസ്റ്റുകളും നടന്നുവരുന്നുണ്ട്. കൂടാതെ, ലേണേഴ്സ് ടെസ്റ്റിനായി ഫേഷ്യൽ റെക്കഗ്നിഷൻ അധിഷ്ഠിത ഓഥന്റിക്കേഷൻ സംവിധാനം നടപ്പാക്കാനും മോട്ടോർ വാഹന വകുപ്പ് തീരുമാനിച്ചിട്ടുണ്ട്.
വാർത്തകൾ പ്രസിദ്ധീകരിക്കാൻ
9895745432 8714910399കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത് ജോയിൻ ചെയ്‌താലും .
Join WhatsApp Group























































