കോഴിക്കോട്: ആസ്റ്റർ മെഡ്‌സിറ്റിയും വിസ്ഡം4ഫ്യൂച്ചർ ഇനിഷ്യേറ്റീവും സംയുക്തമായി വാദി ഹുസ്‌ന പബ്ലിക്ക് സ്‌കൂളിലെ മുഴുവൻ അധ്യാപകർക്കും ജീവനക്കാർക്കും അത്യാഹിത ഘട്ടങ്ങളിൽ പ്രയോജനപ്പെടുന്ന അടിയന്തര ജീവൻ രക്ഷാ മാർഗങ്ങളിൽ പരിശീലനം നൽകി. പരിശീലനം പൂർത്തിയാക്കിയതോടെ, മുഴുവൻ ജീവനക്കാരെയും 'ഫസ്റ്റ് റെസ്പോൺഡർസ് ഓഫ് കേരള' ആയി മാറ്റിയ സംസ്ഥാനത്തെ ആദ്യ സ്‌കൂളായി വാദി ഹുസ്‌ന പബ്ലിക്ക് സ്കൂൾ മാറി. ബേസിക് ലൈഫ് സപ്പോർട്ട് (BLS), സിപിആർ (CPR), ചോക്കിംഗ് മാനേജ്‌മെൻ്റ് തുടങ്ങിയ അടിയന്തര സാഹചര്യങ്ങളിൽ സ്വീകരിക്കേണ്ട പ്രാഥമിക നടപടികളിലാണ് പ്രായോഗിക പരിശീലനം ലഭ്യമാക്കിയത്.
വിദ്യാർത്ഥികൾക്ക് സ്കൂൾ പരിസരത്ത് വെച്ച് പെട്ടെന്ന് ഉണ്ടാകുന്ന ആരോഗ്യപ്രശ്നങ്ങളിൽ ആംബുലൻസോ വിദഗ്ധ മെഡിക്കൽ സഹായമോ എത്തുന്നതിന് മുമ്പ് തന്നെ ആവശ്യമായ ജീവൻരക്ഷാ നടപടികൾ സ്വീകരിക്കാൻ ഇതിലൂടെ ജീവനക്കാർ പ്രാപ്തരാകും. സാധാരണ ജനങ്ങൾക്ക് സിപിആർ, ബിഎൽഎസ് പരിശീലനം നൽകി ജീവൻരക്ഷാ പ്രവർത്തനങ്ങൾക്ക് സജ്ജരാക്കുക എന്ന ലക്ഷ്യത്തോടെ വിസ്ഡം4ഫ്യൂച്ചർ ഇനിഷ്യേറ്റീവ് നടപ്പിലാക്കുന്ന 'മിഷൻ 100കെ' പദ്ധതിയുടെ ഭാഗമായാണ് ഈ പരിശീലനം സംഘടിപ്പിച്ചത്.
വാർത്തകൾ പ്രസിദ്ധീകരിക്കാൻ
9895745432 8714910399കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത് ജോയിൻ ചെയ്‌താലും .
Join WhatsApp Group























































