ടാങ്കറിൽ നിന്ന് വനസ്‌പതി റോഡിലേക്ക് ഒഴുകി: മണലിട്ട് അപകടം ഒഴിവാക്കി അഗ്നിരക്ഷാസേന

ടാങ്കറിൽ നിന്ന് വനസ്‌പതി റോഡിലേക്ക് ഒഴുകി: മണലിട്ട് അപകടം ഒഴിവാക്കി അഗ്നിരക്ഷാസേന
ടാങ്കറിൽ നിന്ന് വനസ്‌പതി റോഡിലേക്ക് ഒഴുകി: മണലിട്ട് അപകടം ഒഴിവാക്കി അഗ്നിരക്ഷാസേന
Share  
എഴുത്ത്

News desk

2026 Sep 08, 08:42 AM
BSS
mn
sh
ash
m
KKN
NANU
REMA
MN
kunh
SHALINI
bhagyalakshmi
RUBI
S
mod
ln
nis
jj
SR
Adv .Lathikasreenivas
pr
riji
s
dr
RM

വടകര: വടകര ബൈപ്പാസിൽ ബേബി മെമ്മോറിയൽ ആശുപത്രിക്ക് സമീപം ടാങ്കർ ലോറിയിൽ നിന്ന് വനസ്പതി റോഡിലേക്ക് പരന്നൊഴുകി. ഞായറാഴ്ച രാത്രി പെരുവാട്ടുംതാഴയിൽ നിന്ന് കോഴിക്കോട്ടേക്ക് പോകുന്ന സർവീസ് റോഡിൽ ഏതാണ്ട് 50 മീറ്ററോളം ദൂരത്തിലാണ് വനസ്പതി ചോർന്നത്. ടാങ്കറിൽ നിന്ന് വനസ്പതി ശ്രദ്ധയില്ലാതെ കൈകാര്യം ചെയ്തതാണ് ചോർച്ചയ്ക്ക് ഇടയാക്കിയതെന്ന് കരുതുന്നു. അപകടത്തിന് പിന്നാലെ ടാങ്കർ നിർത്താതെ പോകുകയായിരുന്നു. കയറ്റമുള്ള റോഡിൽ വനസ്പതി പടർന്നതോടെ വാഹനഗതാഗതം പൂർണമായി തടസ്സപ്പെട്ടു.


​വിവരമറിഞ്ഞെത്തിയ അഗ്നിരക്ഷാസേന വെള്ളമൊഴിച്ച് കഴുകിയാൽ വനസ്പതി കൂടുതൽ സ്ഥലത്തേക്ക് പടരുമെന്നതിനാൽ ആ ശ്രമം ഉപേക്ഷിച്ചു. തുടർന്ന് ദേശീയപാത നിർമാണക്കമ്പനിയിൽ നിന്ന് എം.സാൻഡ് ലഭ്യമാക്കുകയും ജെ.സി.ബി. ഡ്രൈവർ ഇല്ലാത്തതിനെ തുടർന്ന് സേനാംഗങ്ങൾ തന്നെ ഒരു മണിക്കൂറോളം ശ്രമപ്പെട്ട് മൺവെട്ടിയും ഷവലും ഉപയോഗിച്ച് റോഡിൽ മണൽ വിതറുകയും ചെയ്തു. മണലിട്ടെങ്കിലും റോഡിലെ വഴുക്കൽ പൂർണമായി മാറാഞ്ഞതിനാൽ അപകടസാധ്യത ഒഴിവാക്കാൻ ഹൈവേ പോലീസിന്റെ സഹായത്തോടെ കുറച്ചുസമയം ഗതാഗതം വഴിതിരിച്ചുവിട്ടു.


​സീനിയർ ഫയർ ഓഫീസർമാരായ ആർ. ദീപക്, എം.എം. റിജീഷ് കുമാർ, ഓഫീസർമാരായ കെ.വി. അനിത്ത്‌കുമാർ, ജിജിത്ത് കുമാർ, വി.കെ. ബിനീഷ്, എം.ടി. റാഷിദ്, പി.എം. ബബീഷ്, ജെ. ജയകൃഷ്‌ണൻ, പി.ടി.കെ. സിബിഷാൽ, മനോജ് കിഴക്കെക്കര, വി.കെ. അക്ഷയ്, ഹോംഗാർഡുമാരായ സി. ഹരിഹരൻ, കെ.ബി. സുരേഷ് കുമാർ എന്നിവരുടെ നേതൃത്വത്തിലാണ് രക്ഷാപ്രവർത്തനം ഏകോപിപ്പിച്ചത്.

MANNAN
s
kuttikkoora
റവ. മനോജ് പി. മാത്യു സി.എസ്.ഐ. ചർച്ച്, ചോമ്പാല
rc
rc2
g
b
f
w
a
ayur
MN
ayur
ayur
ayur
ayur
NIS
lr
ne
n
VAIDU

വാർത്തകൾ പ്രസിദ്ധീകരിക്കാൻ

9895745432 8714910399

കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത്‌ ജോയിൻ ചെയ്‌താലും .

Join WhatsApp Group

Related Articles

N
NIS
N
VAIDU