താമരശ്ശേരി: കൊടുവള്ളി നിയോജകമണ്ഡലത്തിലെ ഓമശ്ശേരി-താമരശ്ശേരി പഞ്ചായത്തുകളെ ബന്ധിപ്പിക്കുന്ന കൊയിലാണ്ടി-എടവണ്ണ സംസ്ഥാനപാതയിലെ കൂടത്തായി പാലം പുനർനിർമിക്കുന്നതിന് 6.20 കോടി രൂപയുടെ ഭരണാനുമതി ലഭിച്ചതായി പി.കെ. ഫിറോസ് എം.എൽ.എ. അറിയിച്ചു. നിലവിലെ പാലത്തിന്റെ ബലക്ഷയം സംബന്ധിച്ച ആശങ്കകളെത്തുടർന്ന് കേരള ഹൈവേ അതോറിറ്റിയുടെ വിദഗ്ധസംഘം ഇവിടെ പരിശോധന നടത്തിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ പാലത്തിന്റെ സുരക്ഷ ഉറപ്പാക്കുന്നതിനായി 17 ലക്ഷം രൂപയുടെ അടിയന്തര അറ്റകുറ്റപ്പണികൾ ആരംഭിക്കുന്നതിനുള്ള പ്രാരംഭ നടപടികൾ പുരോഗമിക്കുകയാണ്. ഇതിനു പുറമെയാണ് നിലവിലുള്ള പാലത്തിന് പകരമായി പുതിയ പാലം നിർമിക്കാൻ തുക അനുവദിച്ചത്.
മൂന്ന് സ്പാനുകളിലായി ആകെ 54.90 മീറ്റർ നീളത്തിലും 11 മീറ്റർ വീതിയിലുമാണ് പുതിയ പാലം രൂപകൽപ്പന ചെയ്തിരിക്കുന്നത്. ഇതിൽ 7.5 മീറ്റർ കാരേജ്‌വേയും ഇരുവശങ്ങളിലുമായി 1.5 മീറ്റർ വീതിയുള്ള നടപ്പാതയും ഉൾപ്പെടും. നിർമാണം പൂർത്തിയാകുന്നതോടെ കൊയിലാണ്ടി-എടവണ്ണ സംസ്ഥാനപാതയിലെ ഗതാഗതം കൂടുതൽ സുഗമവും സുരക്ഷിതവുമാകുമെന്നും ഓമശ്ശേരി, താമരശ്ശേരി പ്രദേശങ്ങളിലെ യാത്രക്കാർക്ക് ഇത് വലിയ ആശ്വാസമാകുമെന്നും എം.എൽ.എ. വ്യക്തമാക്കി.
വാർത്തകൾ പ്രസിദ്ധീകരിക്കാൻ
9895745432 8714910399കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത് ജോയിൻ ചെയ്‌താലും .
Join WhatsApp Group























































