ആലപ്പുഴ: കരുവാറ്റയിൽ വയോധിക ദമ്പതികളെ കൗമാരക്കാർ ചേർന്ന് കൊലപ്പെടുത്തിയ കേസിൽ നിർണായകവും അസാധാരണവുമായ ഉത്തരവുമായി ആലപ്പുഴ ജുവനൈൽ കോടതി. കേസിൽ ഉൾപ്പെട്ട പ്രായപൂർത്തിയാകാത്ത മൂന്ന് ആൺകുട്ടികളെയും പോലീസ് കസ്റ്റഡിയിൽ വിട്ടു. പ്രായപൂർത്തിയാകാത്ത കുട്ടികളെ പോലീസ് കസ്റ്റഡിയിൽ വിടാൻ ജുവനൈൽ ജസ്റ്റിസ് (JJ) നിയമത്തിൽ വ്യവസ്ഥയില്ലെന്ന പ്രതിഭാഗം വാദം തള്ളിയാണ് കോടതിയുടെ ഈ ചരിത്രപരമായ വിധി.
ഡൽഹി നിർഭയ കേസിൽ പോലും പ്രായപൂർത്തിയാകാത്ത പ്രതികളെ കസ്റ്റഡിയിൽ വിട്ടിരുന്നില്ലെന്ന് ചൂണ്ടിക്കാണിച്ച കോടതി, ഈ കേസ് അപൂർവങ്ങളിൽ അപൂർവമാണെന്ന് നിരീക്ഷിച്ചു. കുട്ടികളെ പോലീസ് ലോക്കപ്പിലോ ജയിലിലോ പാർപ്പിക്കരുതെന്ന് മാത്രമാണ് നിയമത്തിലുള്ളതെന്നും, പ്രത്യേക കേന്ദ്രത്തിൽ വെച്ച് ചോദ്യം ചെയ്യാനോ തെളിവെടുപ്പ് നടത്താനോ നിയമതടസ്സമില്ലെന്നും കോടതി വ്യക്തമാക്കി. ദൃക്‌സാക്ഷികളില്ലാത്ത കൊലപാതകത്തിൽ തെളിവെടുപ്പ് നടന്നില്ലെങ്കിൽ കേസ് ദുർബലപ്പെടുമെന്ന പ്രോസിക്യൂഷൻ വാദം അംഗീകരിച്ചാണ് കർശന ഉപാധികളോടെ കസ്റ്റഡി അനുവദിച്ചത്. പ്രായപൂർത്തിയാകാത്ത കുട്ടികളെ ദുരുപയോഗം ചെയ്ത് കുറ്റകൃത്യം നടത്തിയാൽ നിയമപരിരക്ഷ ലഭിക്കില്ലെന്ന സന്ദേശമാണ് ഈ വിധിയെന്ന് പ്രോസിക്യൂഷൻ വ്യക്തമാക്കി. കേസിന്റെ പ്രധാന ആസൂത്രകയെന്ന് ആരോപിക്കപ്പെടുന്ന 13 വയസ്സുകാരിയായ പെൺകുട്ടിയെ ചോദ്യം ചെയ്യാനുള്ള അപേക്ഷ കോടതി പിന്നീട് പരിഗണിക്കും.
വാർത്തകൾ പ്രസിദ്ധീകരിക്കാൻ
9895745432 8714910399കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത് ജോയിൻ ചെയ്‌താലും .
Join WhatsApp Group























































