അട്ടപ്പാടിയിലെ ഇരട്ടക്കൊലപാതകം: ഭാര്യയെയും കുഞ്ഞിനെയും കൊന്നത് ഭർത്താവെന്ന് സൂചന; ഇതരസംസ്ഥാന തൊഴിലാളിക്കായി തിരച്ചിൽ

അട്ടപ്പാടിയിലെ ഇരട്ടക്കൊലപാതകം: ഭാര്യയെയും കുഞ്ഞിനെയും കൊന്നത് ഭർത്താവെന്ന് സൂചന; ഇതരസംസ്ഥാന തൊഴിലാളിക്കായി തിരച്ചിൽ
അട്ടപ്പാടിയിലെ ഇരട്ടക്കൊലപാതകം: ഭാര്യയെയും കുഞ്ഞിനെയും കൊന്നത് ഭർത്താവെന്ന് സൂചന; ഇതരസംസ്ഥാന തൊഴിലാളിക്കായി തിരച്ചിൽ
Share  
എഴുത്ത്

News desk

2026 Sep 07, 03:00 PM
BSS
mn
sh
ash
m
KKN
NANU
REMA
MN
kunh
SHALINI
bhagyalakshmi
RUBI
S
mod
ln
nis
jj
SR
Adv .Lathikasreenivas
pr
riji
s
dr
RM

അട്ടപ്പാടി: പാലക്കാട് അട്ടപ്പാടിയിൽ യുവതിയെയും അഞ്ചുവയസ്സുകാരിയായ മകളെയും കഴുത്തറുത്ത് കൊലപ്പെടുത്തിയ സംഭവത്തിന് പിന്നിൽ യുവതിയുടെ ഭർത്താവാണെന്ന് സൂചന. തോട്ടം തൊഴിലാളിയായ ഇതരസംസ്ഥാന തൊഴിലാളിക്കായി പോലീസ് തിരച്ചിൽ ശക്തമാക്കി. കൊലപാതകത്തിന് ശേഷം ഇയാൾ സംസ്ഥാനം വിട്ടതായാണ് വിവരം.


അട്ടപ്പാടിയിലെ തോട്ടത്തിൽ ജോലി ചെയ്തുവരികയായിരുന്ന കുടുംബത്തിലെ അംഗങ്ങളാണ് കൊല്ലപ്പെട്ടത്. അമ്മയെയും മകളെയും കൊലപ്പെടുത്തിയ ശേഷം മൃതദേഹങ്ങൾ ചാക്കിലാക്കി പുഴയിൽ തള്ളുകയായിരുന്നുവെന്നാണ് കരുതുന്നത്. അട്ടപ്പാടി പുതൂരിലെ ചീരക്കടവിൽ ഭവാനിപ്പുഴയോരത്തുനിന്നാണ് രണ്ടുദിവസം മുൻപ് ചാക്കിൽ കെട്ടിയ നിലയിൽ മൃതദേഹങ്ങൾ കണ്ടെടുത്തത്. പോസ്റ്റ്‌മോർട്ടം ഇന്ന് നടക്കും.


മൃതദേഹങ്ങൾ സൂക്ഷിച്ചിരുന്ന ബിരിയാണി അരിയുടെ ചാക്കുകൾ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണമാണ് കേസിലെ നിർണായക വഴിത്തിരിവായത്. കേരളത്തിലും തമിഴ്‌നാട്ടിലും ലഭ്യമാകുന്ന ഇത്തരം ചാക്കുകൾ വിറ്റ കടകൾ കേന്ദ്രീകരിച്ച് നടത്തിയ പരിശോധനയിലാണ് കൊല്ലപ്പെട്ടവരെക്കുറിച്ചും സംശയിക്കുന്ന യുവാവിനെക്കുറിച്ചുമുള്ള വിവരങ്ങൾ പോലീസിന് ലഭിച്ചത്. സംഭവത്തിന് പിന്നാലെ ഒളിവിൽ പോയ ഇയാൾക്കായി തമിഴ്‌നാട് അതിർത്തികളിലടക്കം പോലീസ് അന്വേഷണം വ്യാപിപ്പിച്ചിട്ടുണ്ട്.

MANNAN
s
kuttikkoora
റവ. മനോജ് പി. മാത്യു സി.എസ്.ഐ. ചർച്ച്, ചോമ്പാല
rc
rc2
g
b
f
w
a
ayur
MN
ayur
ayur
ayur
ayur
NIS
lr
ne
n
VAIDU

വാർത്തകൾ പ്രസിദ്ധീകരിക്കാൻ

9895745432 8714910399

കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത്‌ ജോയിൻ ചെയ്‌താലും .

Join WhatsApp Group

Related Articles

N
NIS
N
VAIDU