മലപ്പുറം : കാലിക്കറ്റ് സർവകലാശാലാ ഫിസിക്സ് പഠന വിഭാഗത്തിൽ നിന്ന് നാലുലക്ഷം രൂപ വിലവരുന്ന ടെലസ്കോപ്പ് മോഷണം പോയി. മൊബൈൽ ഫോൺ മോഷണക്കേസിൽ കരിപ്പൂർ പോലീസ് പിടികൂടിയ വള്ളിക്കുന്ന് സ്വദേശി ദിൽഷാദിൽ നിന്നാണ് ടെലസ്കോപ്പ് കണ്ടെടുത്തത്. പോലീസ് സർവകലാശാലയിലെത്തി വിവരം അറിയിച്ചപ്പോഴാണ് ടെലസ്കോപ്പ് മോഷണം പോയ വിവരം അധികൃതർ പോലും അറിയുന്നത്.
സംഭവത്തിൽ സർവകലാശാല അധികൃതർ തേഞ്ഞിപ്പലം പോലീസിൽ ഔദ്യോഗികമായി പരാതി നൽകിയിട്ടുണ്ട്. സർവകലാശാലയ്ക്കകത്തുള്ളവരുടെ സഹായമില്ലാതെ ഇത്രയും വിലപിടിപ്പുള്ള വലിയ ഉപകരണം മോഷ്ടിച്ചു കൊണ്ടുപോകാൻ കഴിയില്ലെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം. മോഷണക്കേസിൽ പിടിയിലായ പ്രതി ദിൽഷാദിനെ കോടതി റിമാൻഡ് ചെയ്തു.
വാർത്തകൾ പ്രസിദ്ധീകരിക്കാൻ
9895745432 8714910399കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത് ജോയിൻ ചെയ്‌താലും .
Join WhatsApp Group























































