പാലക്കാട്: അട്ടപ്പാടി ചീരക്കടവിൽ ഭവാനി പുഴയിൽ ചാക്കിൽ കെട്ടിയ നിലയിൽ മനുഷ്യ ശരീരഭാഗങ്ങൾ കണ്ടെത്തി. രണ്ട് ചാക്കുകളിലായാണ് ശരീരഭാഗങ്ങൾ പുഴയോരത്ത് ഉപേക്ഷിച്ച നിലയിൽ കണ്ടെത്തിയത്. മൃതദേഹത്തിന് കുറഞ്ഞത് നാല് ദിവസത്തെ പഴക്കമുണ്ടെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം.
പ്രദേശത്ത് പശുവിനെ മേയ്ക്കാൻ പോയ നാട്ടുകാരാണ് സംശയാസ്പദമായ സാഹചര്യത്തിൽ ചാക്കുകൾ കണ്ട് പോലീസിൽ വിവരമറിയിച്ചത്. സന്ദേശം ലഭിച്ചയുടൻ പുതൂർ പോലീസ് സംഭവസ്ഥലത്തെത്തി തുടർനടപടികൾ സ്വീകരിച്ചു. ശാസ്ത്രീയ അന്വേഷണ സംഘവും പോലീസും സ്ഥലത്തെത്തി കേസിൽ കൂടുതൽ തെളിവെടുപ്പ് നടത്തുകയും അന്വേഷണം ആരംഭിക്കുകയും ചെയ്തിട്ടുണ്ട്.
വാർത്തകൾ പ്രസിദ്ധീകരിക്കാൻ
9895745432 8714910399കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത് ജോയിൻ ചെയ്‌താലും .
Join WhatsApp Group























































