ദേശീയപാത 66: അശാസ്ത്രീയ നിർമാണം യാത്രക്കാർക്കും പ്രദേശവാസികൾക്കും ദുരിതമാകുന്നു

ദേശീയപാത 66: അശാസ്ത്രീയ നിർമാണം യാത്രക്കാർക്കും പ്രദേശവാസികൾക്കും ദുരിതമാകുന്നു
ദേശീയപാത 66: അശാസ്ത്രീയ നിർമാണം യാത്രക്കാർക്കും പ്രദേശവാസികൾക്കും ദുരിതമാകുന്നു
Share  
എഴുത്ത്

News desk

2026 Sep 07, 09:02 AM
BSS
mn
sh
ash
m
KKN
NANU
REMA
MN
kunh
SHALINI
bhagyalakshmi
RUBI
S
mod
ln
nis
jj
SR
Adv .Lathikasreenivas
pr
riji
s
dr
RM

കോഴിക്കോട്: അത്യാധുനിക രീതിയിലുള്ള വികസനമെന്ന് കേന്ദ്ര-സംസ്ഥാന സർക്കാരുകൾ അവകാശപ്പെടുമ്പോഴും ദേശീയപാത 66-ൽ ദീർഘവീക്ഷണമില്ലാത്ത നിർമാണ പ്രവർത്തനങ്ങൾ നടക്കുന്നതായി വ്യാപക പരാതി. ദേശീയപാത വികസനത്തിന്റെ ഭാഗമായുള്ള രാമനാട്ടുകര-വെങ്ങളം, വെങ്ങളം-അഴിയൂർ (വടകര) റീച്ചുകളിലെ അശാസ്ത്രീയമായ പ്രവൃത്തികൾ യാത്രക്കാർക്കും പ്രദേശവാസികൾക്കും വലിയ ദുരിതമാണ് സൃഷ്ടിക്കുന്നത്. വടകര ഭാഗങ്ങളിലും കോഴിക്കോട് ബൈപാസ് പരിസരങ്ങളിലുമാണ് പ്രധാനമായും ഗുരുതര നിർമാണ അപാകതകൾ ചൂണ്ടിക്കാണിക്കപ്പെടുന്നത്.


​വടകര ടൗണിൽ നിർമിക്കുന്ന വലിയ ഫ്ലൈ ഓവറിന്റെ തൂണുകളിലേക്ക് ഗർഡറുകൾ കൃത്യമായി അമർന്ന് ഇരിക്കാത്തത് നിർമാണത്തിലെ ഗുരുതരമായ സാങ്കേതിക പിഴവാണെന്ന് ആരോപണമുണ്ട്. വടകര-അഴിയൂർ മേഖലകളിൽ സർവീസ് റോഡുകൾ അശാസ്ത്രീയമായി ഉയർത്തിയതോടെ നിരവധി വീടുകളുടെയും സ്ഥാപനങ്ങളുടെയും വഴികൾ പൂർണമായി തടസ്സപ്പെട്ടു. മീത്തലെ മുക്കാളി, പഴങ്കാവ് ഫയർ റോഡ് തുടങ്ങിയ ഭാഗങ്ങളിൽ മണ്ണിടിച്ചിൽ തടയാൻ നടത്തിയ സോയിൽ നെയ്‌ലിംഗിന്റെ കമ്പികൾ സമീപത്തെ കിണറുകളിലേക്ക് തുളച്ചുകയറിയ നിലയിലാണ്. വടകര പുതിയ ബസ് സ്റ്റാൻഡ്, കരിമ്പനപ്പാലം എന്നിവിടങ്ങളിലെ രൂക്ഷമായ വെള്ളക്കെട്ടും തോടുകളിൽ സ്ഥാപിച്ച തൂണുകൾ മൂലം ജലമൊഴുക്ക് തടസ്സപ്പെടുന്നതും വലിയ പ്രതിസന്ധി സൃഷ്ടിക്കുന്നു.


​രാമനാട്ടുകര-വെങ്ങളം ബൈപാസ് റീച്ചിൽ അശാസ്ത്രീയമായ എക്സിറ്റുകളും വീതികുറഞ്ഞ സർവീസ് റോഡുകളുമാണ് പ്രധാന വില്ലൻ. ജംഗ്ഷനുകളോട് ചേർന്ന് സർവീസ് റോഡുകളിലേക്ക് പ്രവേശിക്കുന്ന രീതിയിൽ എക്സിറ്റുകൾ നിർമിച്ചത് ഗതാഗതക്കുരുക്കിന് വഴിവെക്കുന്നു. കൂടാതെ, പ്രാദേശിക സമ്മർദത്തെത്തുടർന്ന് പലയിടത്തും അനുവദിച്ച താത്കാലിക ഡിവൈഡർ ഗ്യാപ്പുകളും അശാസ്ത്രീയമായ യൂടേണുകളും തുടർച്ചയായ അപകടങ്ങൾക്കും കാരണമാകുന്നുണ്ട്.

MANNAN
s
kuttikkoora
റവ. മനോജ് പി. മാത്യു സി.എസ്.ഐ. ചർച്ച്, ചോമ്പാല
rc
rc2
g
b
f
w
a
ayur
MN
ayur
ayur
ayur
ayur
NIS
lr
ne
n
VAIDU

വാർത്തകൾ പ്രസിദ്ധീകരിക്കാൻ

9895745432 8714910399

കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത്‌ ജോയിൻ ചെയ്‌താലും .

Join WhatsApp Group

Related Articles

N
NIS
N
VAIDU