കൊയിലാണ്ടി: കോഴിക്കോട്–കൊയിലാണ്ടി റൂട്ടിലോടുന്ന സ്വകാര്യ ബസിൽ നിന്ന് ഇറങ്ങുന്നതിനിടെ റോഡിലേക്ക് തെറിച്ചുവീണ് യാത്രക്കാരിക്ക് ഗുരുതരമായി പരിക്കേറ്റു. പൊയിൽക്കാവ് സ്വദേശിനി ലീലയ്ക്കാണ് (55) അപകടത്തിൽ കാലിന് പരിക്കേറ്റത്. വൈകീട്ട് നാലുമണിയോടെ പൊയിൽക്കാവ് ബസ് സ്റ്റോപ്പിലായിരുന്നു സംഭവം.
ബസ് സ്റ്റോപ്പിൽ വാഹനം നിർത്തുന്നതിനിടെ ഇറങ്ങാനായി ഓട്ടോമാറ്റിക് ഡോർ തുറന്നപ്പോൾ ലീല പുറത്തേക്ക് തെറിച്ചുവീഴുകയായിരുന്നുവെന്നാണ് പ്രാഥമിക നിഗമനം. അപകടം നടന്നയുടൻ നാട്ടുകാരും ബസ് ജീവനക്കാരും ചേർന്ന് ഇവരെ കൊയിലാണ്ടി താലൂക്ക് ആശുപത്രിയിൽ എത്തിച്ചു. കാലിനേറ്റ പരിക്ക് ഗുരുതരമായതിനെ തുടർന്ന് പ്രാഥമിക ചികിത്സയ്ക്ക് ശേഷം ലീലയെ വിദഗ്ധ ചികിത്സയ്ക്കായി കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി.
വാർത്തകൾ പ്രസിദ്ധീകരിക്കാൻ
9895745432 8714910399കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത് ജോയിൻ ചെയ്‌താലും .
Join WhatsApp Group























































