കോഴിക്കോട്: റെയിൽവേ സ്റ്റേഷനിലെ എ.സി വെയിറ്റിംഗ് ഹാളിൽ വിശ്രമിക്കുകയായിരുന്ന യാത്രക്കാരിയുടെ ബാഗിൽ നിന്ന് സ്വർണമോതിരം മോഷ്ടിച്ച കേസിൽ യുവതി പിടിയിലായി. അസം സ്വദേശിനി ബോബിത ദാസിനെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്.
സെപ്റ്റംബർ നാലിന് പുലർച്ചെ മലപ്പുറം പാണ്ടിക്കാട് സ്വദേശിനി വെയിറ്റിംഗ് ഹാളിൽ വിശ്രമിക്കുന്നതിനിടെയാണ് ബാഗിൽ സൂക്ഷിച്ചിരുന്ന മോതിരം മോഷണം പോയത്. തുടർന്ന് പൊലീസ് വെയിറ്റിംഗ് ഹാളിലെ സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ച് പ്രതിയെ തിരിച്ചറിയുകയായിരുന്നു. അന്വേഷണത്തിനൊടുവിൽ കാരന്തൂർ മൊണാട് ഹോട്ടലിന് സമീപത്തുനിന്ന് മോഷ്ടിച്ച സ്വർണമോതിരവുമായി പ്രതിയെ പിടികൂടി. കോടതിയിൽ ഹാജരാക്കിയ ബോബിത ദാസിനെ റിമാൻഡ് ചെയ്തു.
വാർത്തകൾ പ്രസിദ്ധീകരിക്കാൻ
9895745432 8714910399കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത് ജോയിൻ ചെയ്‌താലും .
Join WhatsApp Group























































