കൊച്ചി: തൃക്കാക്കര ഡിവിഷൻ പരിധിയിൽ മുന്നറിയിപ്പില്ലാതെ രാത്രികാലങ്ങളിൽ മണിക്കൂറുകളോളം പവർകട്ട് ഏർപ്പെടുത്തുന്നതിൽ പ്രതിഷേധിച്ച് വൈറ്റില കെ.എസ്.ഇ.ബി ഓഫീസിൽ നാട്ടുകാരുടെ ഉപരോധം. ഇന്നലെ രാത്രി പത്തുമണിയോടെ കൂട്ടമായെത്തിയ നാട്ടുകാർ ഓഫീസിനു മുന്നിൽ പ്രതിഷേധിക്കുകയായിരുന്നു. വെള്ളിയാഴ്ചയ്ക്കു പുറമേ ശനിയാഴ്ച പുലർച്ചെ ഒന്നരയ്ക്ക് പോയ വൈദ്യുതി നാലുമണിയോടെ മാത്രമാണ് പുനഃസ്ഥാപിച്ചതെന്ന് പ്രദേശവാസികൾ ചൂണ്ടിക്കാട്ടി.
കൃത്യമായ മുന്നറിയിപ്പില്ലാതെ വൈദ്യുതി വിച്ഛേദിക്കുന്നത് ഓക്സിജൻ സപ്പോർട്ട് ആവശ്യമുള്ള രോഗികളെയും മറ്റും കടുത്ത ദുരിതത്തിലാക്കുന്നതായി നാട്ടുകാർ കുറ്റപ്പെടുത്തി. എന്നാൽ, തുടർച്ചയായ വൈദ്യുതി മുടങ്ങലിന് പിന്നിലെ കാരണം വ്യക്തമാക്കാൻ കെ.എസ്.ഇ.ബി അധികൃതർ തയ്യാറാകുന്നില്ലെന്നും പരാതിയുണ്ട്. പ്രതിഷേധം ശക്തമായതിനെ തുടർന്ന് പൊലീസെത്തി നടത്തിയ ഒത്തുതീർപ്പ് ചർച്ചകൾക്കൊടുവിലാണ് നാട്ടുകാർ പിരിഞ്ഞുപോയത്.
വാർത്തകൾ പ്രസിദ്ധീകരിക്കാൻ
9895745432 8714910399കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത് ജോയിൻ ചെയ്‌താലും .
Join WhatsApp Group























































