കൊല്ലം: കുണ്ടറ പൊലീസ് സ്റ്റേഷനിലെ ലോക്കപ്പിൽ നിന്ന് ഓടിപ്പോയ പ്രതിയെ പൊലീസ് മണിക്കൂറുകൾക്കുള്ളിൽ സാരഥി ജങ്ഷന് സമീപത്തുനിന്ന് പിടികൂടി. എഴുകോൺ സ്വദേശി വൈജേഷാണ് പിടിയിലായത്. ഡ്യൂട്ടിയിലുണ്ടായിരുന്ന പാറാവുകാരന് ലോക്കപ്പ് പൂട്ടാൻ മറന്നതാണ് പ്രതിക്ക് രക്ഷപ്പെടാൻ അവസരമൊരുക്കിയത്.
വീടിന്റെ വയറിങ്, പ്ലംബിങ് സാമഗ്രികൾ മോഷ്ടിച്ചെന്ന പരാതിയിലാണ് ചൊവ്വാഴ്ച രാത്രി വൈജേഷിനെ കുണ്ടറ പൊലീസ് കസ്റ്റഡിയിലെടുത്തത്. പ്രതിയെ ലോക്കപ്പിൽ പ്രവേശിപ്പിച്ചെങ്കിലും പൂട്ടാൻ വിട്ടുപോവുകയായിരുന്നു. സംഭവസമയത്ത് ഡ്യൂട്ടിയിലുണ്ടായിരുന്ന ഉദ്യോഗസ്ഥർ ലോക്കപ്പിന് സമീപത്തുനിന്ന് മാറിയ സമയത്താണ് പ്രതി പുറത്തു കടന്നത്. തുടർന്ന് നടത്തിയ തെരച്ചിലിൽ സാരഥി ജങ്ഷന് സമീപത്തുനിന്ന് ഇയാളെ വീണ്ടും പിടികൂടുകയായിരുന്നു. കൂടെയുണ്ടായിരുന്ന, മോഷണങ്ങളിൽ പങ്കാളിയായ പ്രായപൂർത്തിയാകാത്ത ആൺകുട്ടിയെയും പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്.
വാർത്തകൾ പ്രസിദ്ധീകരിക്കാൻ
9895745432 8714910399കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത് ജോയിൻ ചെയ്‌താലും .
Join WhatsApp Group























































