തൃശൂർ: ക്രിമിനൽ കേസ് പ്രതികളെ പിന്തുടരുന്നതിനിടെ പൊലീസ് ജീപ്പ് ബൈക്കിലിടിച്ച് പരിക്കേറ്റ യുവാവിനെ ആശുപത്രിയിലെത്തിക്കാൻ തയ്യാറാകാതിരുന്ന സംഭവത്തിൽ പുതുക്കാട് പൊലീസ് സ്റ്റേഷനിലെ നാല് ഉദ്യോഗസ്ഥരെ സസ്പെൻഡ് ചെയ്തു. എസ്.ഐ സി.എം. മഹേഷ്, സി.പി.ഒമാരായ എം.യു. ഫൈസൽ, ഇ.സി. യദുകൃഷ്ണൻ, പി.ഡി. നവീൻകുമാർ എന്നിവർക്കെതിരെയാണ് തൃശൂർ ഡി.ഐ.ജി ടി. നാരായണൻ നടപടിയെടുത്തത്.
ജൂലൈ 19-ന് തട്ടുകടയിൽ അടിപിടിയുണ്ടാക്കിയ സംഘത്തെ പിന്തുടരുന്നതിനിടയിലാണ് പൊലീസ് ജീപ്പിടിച്ച് ബൈക്ക് യാത്രികനായ വരന്തരപ്പിള്ളി സ്വദേശി അഭിഷേകിന് പരിക്കേറ്റത്. അപകടം സംഭവിച്ചിട്ടും വാഹനം നിർത്താതെ പോയതിനെ തുടർന്ന് പരിക്കേറ്റ അഭിഷേക് നൽകിയ പരാതിയിലാണ് ഉദ്യോഗസ്ഥർക്കെതിരെ നടപടിയുണ്ടായത്. സംഭവത്തിൽ കൂടുതൽ അന്വേഷണം നടത്തുമെന്ന് ഡി.ഐ.ജി വ്യക്തമാക്കി.
വാർത്തകൾ പ്രസിദ്ധീകരിക്കാൻ
9895745432 8714910399കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത് ജോയിൻ ചെയ്‌താലും .
Join WhatsApp Group























































