തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് രാത്രിയും ഭാഗികമായി വൈദ്യുതി നിയന്ത്രണം ഏർപ്പെടുത്താൻ സാധ്യതയുണ്ടെന്ന് കെ.എസ്.ഇ.ബി അറിയിച്ചു. ഉയർന്ന ചൂട് കാരണം വൈദ്യുതി ഉപയോഗം ക്രമാതീതമായി വർധിച്ചതും കേന്ദ്ര നിലയങ്ങളിൽ നിന്നും പവർ എക്സ്ചേഞ്ചിൽ നിന്നുമുള്ള ലഭ്യതക്കുറവുമാണ് പ്രതിസന്ധിക്ക് കാരണം.
ദേശീയതലത്തിൽ 12,000 മെഗാവാട്ടിന്റെ വൈദ്യുതി ക്ഷാമം തുടരുന്ന സാഹചര്യത്തിൽ ഗ്രിഡ് ഫ്രീക്വൻസി കുറയുകയോ പവർ എക്സ്ചേഞ്ച് വഴി ആവശ്യത്തിന് വൈദ്യുതി ലഭിക്കാതിരിക്കുകയോ ചെയ്താൽ, വൈകീട്ട് 6 മണിക്കും രാത്രി 12 മണിക്കും ഇടയിൽ നിയന്ത്രണം ഏർപ്പെടുത്തേണ്ടി വരുമെന്ന് അധികൃതർ വ്യക്തമാക്കി.
പീക്ക് സമയങ്ങളിലെ വൈദ്യുതി ആവശ്യകത മുൻവർഷങ്ങളിലെ സെപ്റ്റംബർ മാസത്തേക്കാൾ 500 മുതൽ 800 മെഗാവാട്ട് വരെ ഉയർന്നതാണ് ബോർഡിനെ പ്രതിസന്ധിയിലാക്കിയത്. വരും ദിവസങ്ങളിലും മഴ മാറിനിൽക്കുകയാണെങ്കിൽ ആവശ്യകത ഇനിയും ഉയർന്നേക്കും. അതിനാൽ വൈകുന്നേരങ്ങളിൽ അനാവശ്യ വൈദ്യുതി ഉപയോഗം ഒഴിവാക്കി ഉപഭോക്താക്കൾ സഹകരിക്കണമെന്ന് കെ.എസ്.ഇ.ബി അഭ്യർഥിച്ചു.
വാർത്തകൾ പ്രസിദ്ധീകരിക്കാൻ
9895745432 8714910399കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത് ജോയിൻ ചെയ്‌താലും .
Join WhatsApp Group























































