തിരുവനന്തപുരം: ചിറയിൻകീഴിൽ കോൺഗ്രസ് പ്രവർത്തകരുമായുണ്ടായ കയ്യാങ്കളിയെത്തുടർന്ന് രമ്യ ഹരിദാസ് എം.എൽ.എ ഉൾപ്പെടെയുള്ളവർക്കെതിരെ പോലീസ് കേസെടുത്തു. ഇരുവിഭാഗത്തിന്റെയും പരാതിയിലാണ് നടപടി. രമ്യ നൽകിയ പരാതിയിൽ ജില്ലാ പഞ്ചായത്ത് അംഗം സജിത്ത് മുട്ടപ്പലം, മണ്ഡലം വൈസ് പ്രസിഡന്റ് സജാദ് എന്നിവരുൾപ്പെടെ ഏഴുപേർക്കെതിരെ കേസെടുത്തു. സജാദും ഭാര്യയും നൽകിയ പരാതിയിലും കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്. ഇരുവരുടെയും മൊഴി രേഖപ്പെടുത്തിയ ശേഷമായിരിക്കും എഫ്.ഐ.ആർ വിവരങ്ങൾ പുറത്തുവിടുക.
താനും മക്കളും മാത്രമുള്ള വീട്ടിലേക്ക് രമ്യ ഹരിദാസിന്റെ നേതൃത്വത്തിലുള്ള സംഘം അനാവശ്യമായി കയറിവരികയായിരുന്നുവെന്ന് സജാദിന്റെ ഭാര്യ സിനി ആരോപിച്ചു. ഒപ്പമുണ്ടായിരുന്ന പാളയം പ്രദീപ് മകളെ വിളിച്ച് ഫേസ്ബുക്ക് പോസ്റ്റ് ഉച്ചത്തിൽ വായിക്കാൻ നിർബന്ധിക്കുകയും ഭീഷണിപ്പെടുത്തുകയും ചെയ്തു. ഇത് എതിർത്തപ്പോൾ പ്രദീപ് തന്നെ തള്ളിമാറ്റിയതാണ് സംഘർഷത്തിന് കാരണമായതെന്നും അവർ പറഞ്ഞു.
ചിറയിൻകീഴ് ബ്ലോക്ക് പഞ്ചായത്ത് യോഗത്തിൽ പുറത്തുനിന്നുള്ളയാൾ പങ്കെടുത്തതിനെച്ചൊല്ലിയുള്ള തർക്കമാണ് സംഭവങ്ങൾക്ക് വഴിതുറന്നത്. യോഗവുമായി ബന്ധമില്ലാത്ത പാളയം പ്രദീപ് പങ്കെടുത്തതിനെ ചോദ്യംചെയ്ത് കോൺഗ്രസ് ജനറൽ സെക്രട്ടറി ഫേസ്ബുക്കിൽ കുറിപ്പിട്ടിരുന്നു. ഇതേക്കുറിച്ച് സംസാരിക്കാൻ സംഘം വീട്ടിലെത്തുകയും, വിവരമറിഞ്ഞ് സ്ഥലത്തെത്തിയ പ്രാദേശിക പ്രവർത്തകരുമായി വാക്കേറ്റവും ഉന്തും തള്ളുമുണ്ടാവുകയുമായിരുന്നു. സംഭവത്തിന് പിന്നാലെ രമ്യ ഹരിദാസ് ആശുപത്രിയിൽ ചികിത്സ തേടി.
വാർത്തകൾ പ്രസിദ്ധീകരിക്കാൻ
9895745432 8714910399കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത് ജോയിൻ ചെയ്‌താലും .
Join WhatsApp Group























































