തിരുവനന്തപുരം: സ്വന്തം അച്ഛനെ തലയ്ക്കടിച്ച് കൊലപ്പെടുത്തിയ ശേഷം കേരളത്തിലേക്ക് കടന്ന പശ്ചിമ ബംഗാൾ സ്വദേശിയെ ശ്രീകാര്യം പോലീസ് അറസ്റ്റ് ചെയ്തു. പശ്ചിമ ബംഗാൾ സ്വദേശിയായ പ്രശത്ത് ജിത്ത് ദാസ് (27) ആണ് പിടിയിലായത്. ഓഗസ്റ്റ് മൂന്നിനായിരുന്നു സംഭവം. കുടുംബവഴക്കിനിടെ പിതാവ് സഞ്ജയ് ദാസിനെ ഇയാൾ തടിക്കഷ്ണം ഉപയോഗിച്ച് തലയ്ക്കടിച്ച് കൊലപ്പെടുത്തുകയായിരുന്നു.
സംഭവ ദിവസം സഞ്ജയ് ദാസും ഭാര്യ ഉഷാറാണിയും തമ്മിലുണ്ടായ വാക്കേറ്റത്തിനിടെ ഉഷാറാണി സഞ്ജയിനെ ആക്രമിച്ചിരുന്നു. ഇതുകണ്ടെത്തിയ പ്രശത്ത് തടിക്കഷ്ണം കൊണ്ട് പിതാവിനെ മർദിക്കുകയായിരുന്നു. അടിയേറ്റ സഞ്ജയ് ദാസ് സംഭവസ്ഥലത്തുതന്നെ മരിച്ചു. കേസിൽ ഉഷാറാണിയെ പശ്ചിമ ബംഗാളിലെ ഫലാക്കാട്ട പോലീസ് അന്നുതന്നെ കസ്റ്റഡിയിലെടുത്തിരുന്നെങ്കിലും പ്രശത്ത് ഒളിവിൽ പോയി.
മുമ്പ് ജോലി ചെയ്തിരുന്ന തിരുവനന്തപുരം ശ്രീകാര്യത്തേക്കാണ് പ്രശത്ത് താവളം മാറ്റിയത്. ഫലാക്കാട്ട പോലീസ് നൽകിയ വിവരങ്ങളുടെയും ഫോട്ടോയുടെയും അടിസ്ഥാനത്തിൽ ശ്രീകാര്യം പോലീസ് അന്വേഷണം ആരംഭിച്ചു. പോലീസിനെ വെട്ടിച്ച് താമസം മാറി രക്ഷപ്പെടാൻ ശ്രമിക്കുന്നതിനിടെ സ്പെഷ്യൽ ബ്രാഞ്ചിന് ലഭിച്ച രഹസ്യവിവരത്തെത്തുടർന്ന് മഫ്തിയിലെത്തിയ സംഘം പ്രതിയെ പിടികൂടുകയായിരുന്നു. പ്രതിയെ പശ്ചിമ ബംഗാൾ പോലീസിന് കൈമാറുമെന്ന് കഴക്കൂട്ടം അസിസ്റ്റന്റ് കമ്മീഷണർ എസ്.വൈ. സുരേഷ് അറിയിച്ചു.
വാർത്തകൾ പ്രസിദ്ധീകരിക്കാൻ
9895745432 8714910399കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത് ജോയിൻ ചെയ്‌താലും .
Join WhatsApp Group























































