കോഴിക്കോട്: രണ്ടാം ബെല്ലിനുശേഷം ട്രാംപോളിനിൽനിന്ന് കുതിച്ചുയരുന്ന മെയ് വഴക്കത്തിന്റെ മായികലോകമൊരുക്കി ദ ഗ്രേറ്റ് ബോംബൈ സർക്കസ് കാഴ്ചക്കാരെ സ്വീകരിക്കുന്നു. ടാഗോർ ഹാളിനടുത്തുള്ള സർക്കസ് കൂടാരത്തിലേക്കെത്തിയ ഓരോ കുഞ്ഞിന്റെ മുഖത്തും കൗതുകവും അമ്പരപ്പും നിറയുമ്പോൾ, ഡിജിറ്റൽ സ്‌ക്രീനുകളില്ലാത്ത ലോകത്തേക്ക് കുട്ടികളെയെത്തിക്കാൻ കഴിഞ്ഞതിൽ രക്ഷിതാക്കളും സന്തോഷത്തിലാണ്.
കേരളത്തിലെ ഈ സീസണിലെ ആദ്യ പ്രദർശനമാണ് കോഴിക്കോട് ആരംഭിച്ചിരിക്കുന്നത്. ഇത്തവണത്തെ കാഴ്ചവിരുന്ന് ഈ മാസം 27 വരെ നീണ്ടുനിൽക്കും. 68 കലാകാരന്മാർ അണിനിരക്കുന്ന 32 ഇനങ്ങളാണ് കാണികൾക്കായി ഒരുക്കിയിരിക്കുന്നത്. എത്യോപ്യൻ കലാകാരന്മാരുടെ ഡാൻസും ജിംനാസ്റ്റിക്സും കൂട്ടിയിണക്കിയ ബാലൻസിങ് പ്രകടനങ്ങൾ, ജീവനുള്ള മത്സ്യത്തെ വിഴുങ്ങി തിരികെ പുറത്തെടുക്കുന്ന ഫിഷ് ആക്ട്, മണിപ്പൂരി കലാകാരന്മാരുടെ പ്രകടനങ്ങൾ, സാരിയിൽ തൂങ്ങിയാടുന്ന വ്യോമനൃത്തം എന്നിവയെല്ലാം മുതിർന്നവരെപോലും അദ്ഭുതപ്പെടുത്തുന്നതാണ്.
പ്രവേശനകവാടത്തിൽ മുൻകാല മഹാരഥന്മാരുടെ ചിത്രങ്ങളും പ്രദർശിപ്പിച്ചിട്ടുണ്ട്. ദിവസവും ഉച്ചയ്ക്ക് 1, വൈകീട്ട് 5, 7.30 എന്നീ സമയങ്ങളിലായി മൂന്ന് പ്രദർശനങ്ങളാണുള്ളത്. ഇതിൽ ഫയർഡാൻസിന്റെ മാസ്മരികത ആസ്വദിക്കണമെങ്കിൽ ഏഴരയുടെ പ്രദർശനത്തിനുതന്നെ എത്തണം. 150, 250, 400 രൂപ നിരക്കുകളിലാണ് ടിക്കറ്റുകൾ ലഭ്യമാകുന്നത്. മൂന്നുവയസ്സുവരെയുള്ള കുട്ടികൾക്ക് ടിക്കറ്റ് വേണ്ടതില്ലെന്നും സ്കൂൾ വിദ്യാർഥികൾക്ക് കൺസെഷൻ നൽകുന്നത് പരിഗണനയിലാണെന്നും മാനേജർ പി.വി. ജയപ്രകാശ് വ്യക്തമാക്കി.
വാർത്തകൾ പ്രസിദ്ധീകരിക്കാൻ
9895745432 8714910399കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത് ജോയിൻ ചെയ്‌താലും .
Join WhatsApp Group























































